-->
ഇന്ന് പ്രായഭേദമന്യേ ആളുകള്‍ വ്‌ളോഗുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി കണ്ടന്റുകള്‍ ഇതിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ 70-ാം വയസില്‍ തന്റെ ആദ്യം വ്‌ലോഗ് ചെയ്ത ഒരു ഉത്തര്‍പ്രദേശ് സ്വദേശിയുടെ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. വിനോദ് കുമാര്‍ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ഇത് തന്റെ ആദ്യ വ്‌ലോഗാണെന്നും വിനോദ് കുമാര്‍ പറയുന്നുണ്ട്. വീഡിയോ ഇതിനോടകം തന്നെ 29.9 മില്യണ്‍ പേരാണ് കണ്ടത്. രണ്ട് മില്യണ്‍ ലൈക്കും ലഭിച്ചിട്ടുണ്ട്.
'70-ാം വയസില്‍ ഞാന്‍ എന്റെ ആദ്യ വ്‌ലോഗ് ചെയ്യുന്നു. എന്റെ പേര് വിനോദ് കുമാര്‍. ഞാന്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് വരുന്നത്. എനിക്ക് വ്‌ലോഗ് ചെയ്യാന്‍ നല്ലപോലെ അറിയില്ല. പക്ഷേ വ്‌ലോഗ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വ്‌ലോഗ് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് കരുതുന്നു. ഇനിയും ഞാന്‍ വീഡിയോകള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കും' വിനോദ് കുമാര്‍ വീഡിയോയില്‍ പറയുന്നു. വീഡിയോയ്ക്ക് നിരവധി കമന്റും ലഭിക്കുന്നുണ്ട്.
നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. 'പ്രായം വെറും സംഖ്യമാണ് അങ്കിള്‍. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്', 'നിങ്ങളുടെ നിങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് പിറകേ പോകും', 'ഇനിയും നിരവധി വീഡിയോകള്‍ ചെയ്യും', 'തുടരും ദാദാജി. പഠിക്കാന്‍ പ്രായം ഒരു പ്രശ്‌നമല്ല', 'മുത്തച്ഛാ സൂപ്പറായിട്ടുണ്ട്', 'നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ഞങ്ങളോട് പറയും','നിങ്ങളുടെ അടുത്ത വീഡിയോയ്ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്' ഇങ്ങനെ പോകുന്നു കമന്റുകള്‍. .