-->
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരമാണ് രശ്മിക മന്ദാന. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ്, പുഷ്പ, സീതാരാമം തുടങ്ങിയ സിനിമകളില്‍ തിളങ്ങിയ രശ്മിക ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
അമിതാഭ് ബച്ചനൊപ്പം ഗുഡ്ബൈ, സിദ്ധാര്‍ത്ഥ് മല്‍ഹോത്രകൊപ്പം മിഷന്‍ മജ്നു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച രശ്മിക രണ്‍ബീര്‍ കപൂറിന്റെ നായികയായി ആനിമല്‍ എന്ന ചിത്രത്തിലുമെത്തിയിരുന്നു.നാഷണൽ ക്രഷ് എന്നാണ് ആരാധകർ രശ്മികയെ വിശേഷിപ്പിക്കുന്നത്.
രശ്മിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഏറ്റവും പുതിയ സ്റ്റൈലിഷ് ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. ചുവപ്പ് സാരിയിലുളള നടിയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. സിംപിള്‍ മേക്കപ്പില്‍ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന രശ്മികയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.