Thursday, March 12, 2026 Last Updated 39 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 01.07 PM

ബിഎല്‍ഒയുടെ ആത്മഹത്യ ഗൗരവമുള്ള വിഷയം ; എസ്‌ഐആര്‍ സിപിഐഎം മുതലെടുക്കുന്നതായും വിമര്‍ശനം

uploads/news/2025/11/811311/VD-satheeshan-closeup.gif

തിരുവനന്തപുരം: ബിഎല്‍ഒയുടെ ആത്മഹത്യ ഗൗരവമുള്ള വിഷയമെന്നും സിപിഐഎമ്മിന് പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബിഎല്‍ഒ മാര്‍ക്ക് അമിത ജോലിഭാരം നല്‍കുന്നതും സിപിഐഎം എസ്‌ഐആര്‍ ദുരുപയോഗപ്പെടുത്തുന്നതും ഒരുപോലെ എതിര്‍ക്കുമെന്നും പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായി ബിഎല്‍ഒമാര്‍ പരാതി ഉന്നയിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുറച്ചുകൂടെ ഗൗരവമായി ഈ വിഷയത്തെ കാണണമെന്നും ആവശ്യപ്പെട്ടു.

അനീഷ് ജോര്‍ജിന്റെ ആത്മഹത്യയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെടുന്നത്. അതിനാല്‍ ഗൗരവകരമായ അന്വേഷണം നടക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. സിപിഐഎം എസ്‌ഐആര്‍ ദുരുപയോഗപ്പെടുത്തുന്നതും ശക്തമായി എതിര്‍ക്കുമെന്ന് വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ ഒരിടത്ത് ബിജെപിയും ഇവിടെ സിപിഐഎമ്മും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന് കൂട്ടു നില്‍ക്കരുതെന്നെന്ന് അദേഹം ആവശ്യപ്പെട്ടു.

മുട്ടടാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യായിരുന്ന വൈഷ്ണ സുരേഷിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ സംഭവത്തിലും വിഡി സതീശന്‍ പ്രതികരിച്ചു. ബിജെപി ആരോപണങ്ങളിലും സാമ്പത്തീക പ്രശ്‌നങ്ങളിലും ആടിയുലയുകയാണ്. ബിജെപിയുമായി തിരുവനന്തപുരത്ത് സിപിഐഎം കൂട്ടുകെട്ടാണ്. അവിഹിത ബന്ധത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW