Saturday, March 14, 2026 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 12.42 PM

ജി.സുധാകരന്‍ അമ്പലപ്പുഴയില്‍നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

uploads/news/2026/03/829621/g-sudhakaran-mangalam.jpg

ആലപ്പുഴ: സിപിഐഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി.സുധാകരന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. നേരത്തേ പാര്‍ട്ടി അംഗത്വം പുതുക്കാന്‍ കൂട്ടാക്കാത്ത സുധാകരന്‍ പാര്‍ട്ടിയില്‍ അതൃപ്തരായവരുടെ പിന്തുണയിലാണ് സ്വതന്ത്രനാകാനുള്ള തീരുമാനത്തില്‍ എത്തിയിരിക്കുന്നത്.

നിലപാട് പ്രഖ്യാപിക്കാന്‍ പുന്നപ്രയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നാളെ വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്. പ്രാദേശിക നേതൃത്വവുമായി ഭിന്നതയുള്ളവരാണ് സുധാകരന് പിന്തു നല്‍കുന്നത്. പിന്തുണ തേടി ജി സുധാകരന്‍ പ്രവര്‍ത്തകരെ ഫോണില്‍ വിളിക്കുകയും മാധ്യമപ്രവര്‍ത്തകരെ ചേര്‍ന്ന് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജി സുധാകരനെതിരേ പാര്‍ട്ടിയെടുത്ത നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. സുധാകരനോടൊപ്പം പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകാതിരിക്കാനുള്ള ശ്രമത്തിലാണ് സിപിഐഎം.

സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഐഎമ്മും അവസാനിപ്പിച്ചിരിക്കുകയാണ്. ചര്‍ച്ചകള്‍ ഫലമില്ലാതായ സാഹചര്യത്തിലാണ് ഈ നിലപാട് എടുത്തിരിക്കുന്നത്. പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്നും എന്നാല്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ലെന്നുമാണ് ജി സുധാകരന്റെ നിലപാട്. സുധാകരന്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ അമ്പലപ്പുഴയില്‍ യുഡിഎഫും വെട്ടിലാകും. ജി സുധാകരന്റെ നിലപാട് പ്രഖ്യാപിച്ച ശേഷമേ അമ്പലപ്പുഴ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കൂ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW