-->
കോട്ടയം: സിപിഐഎം കോട്ടയാണെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടം വെറും ഓണംകേറാമൂലയാണെന്നും ഒരു വികസനവും എത്താത്ത നാടാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അവിടെ കുടിവെള്ളം കിട്ടാത്ത വീടുകള്‍ ഉണ്ടെന്നും ബിജെപിയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ അവിടെ എത്തിയത് ആയിരങ്ങളാണെന്നും പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധീകരിക്കുന്ന ധര്‍മ്മടം നിയമസഭാ മണ്ഡലം കോട്ടയാണെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ അങ്ങിനെ അവകാശപ്പെടാന്‍ പിണറായി വിജയന്‍ ആരാ അവിടുത്തെ മഹാരാജാവാണോയെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ബിജെപി നടത്തിയ അദാലത്തില്‍ അനേകരാണ് ജീവിതവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ചെയ്തുകൊടുക്കേണ്ട കാര്യങ്ങളില്‍ അപേക്ഷയുമായി എത്തിയത്.
കുടിവെള്ളപ്രശ്‌നം, തൊഴിലില്ലായ്മ, നല്ല റോഡുകള്‍ ഇല്ലാത്ത അവസ്ഥ, വീടില്ലാത്തവര്‍ തുടങ്ങി അനേകം പ്രശ്‌നങ്ങളുമായി ആയിരങ്ങളാണ് ബിജെപി നടത്തിയ പരിപാടിയില്‍ എത്തിയത്. എന്‍ഡിഎയുടെ വിജയം ഉറപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിയോഗിച്ചത്. ആ ധൗത്യം പൂര്‍ത്തിയാക്കിയ ശേഷമേ ഞാന്‍ മടങ്ങു. വഞ്ചിക്കുന്ന മുന്നണികളെ ജനങ്ങള്‍ പുറത്തിടുന്ന കാലം വരുകയാണെന്നും വൈക്കത്ത് നടന്ന ബിജെപി സമ്മേളനത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.