Thursday, March 12, 2026 Last Updated 32 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 10.09 AM

പുതിയ പോര്‍മുഖം തുറന്ന് കേന്ദ്രവും സംസ്ഥാനവും ; മോദിയുടെ ദേശീയപാത ഉദ്ഘാടനം ബഹിഷ്‌ക്കരിക്കാന്‍ മന്ത്രിമാര്‍

uploads/news/2026/03/829556/muhammed-riaz.gif

കൊച്ചി: കേന്ദ്രസര്‍ക്കാരിനെതിരേ പുതിയ പോര്‍മുഖം തുറന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയില്‍ മുഖ്യമന്ത്രി അടക്കമുള്ള സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കില്ല. പരിപാടി മുന്‍കൂട്ടി പറയാത്തതിനാല്‍ മറ്റു പരിപാടികള്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി എം.ബി. രാജേഷ് നിലപാട് എടുത്തപ്പോള്‍ അസൗകര്യമാണ് മന്ത്രി കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയത്.

ഇന്ന് 11.30 യോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്നത്. അവിടെ നിന്നും 12 മണിയോടെ കൊച്ചിയിലെ വിവിധ പരിപാടിയില്‍ പങ്കെടുക്കാനെത്തും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ പരിപാടിയില്‍ പങ്കെടുക്കാത്തത് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കും.

കേരളത്തില്‍ 10,800 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പരിപാടിയിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിദ് ക്ഷണം ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്റെയും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുടേയും പേരുകള്‍ നോട്ടീസിലുണ്ട്. മുഖ്യമന്ത്രിയും പരിപാടിയില്‍ പങ്കെടുക്കുന്നില്ല.

സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം നടന്നത്. ദേശീയപാത 66 ലെ തലപ്പാടി - ചെങ്കള ഭാഗത്തെ ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം - രാമനാട്ടുകര ആറുവരി പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം മറ്റു പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW