Tuesday, March 24, 2026 Last Updated 23 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 11.28 AM

കല്ലറയ്ക്ക് മുകളില്‍ എഴുതിയ ലിഖിതങ്ങള്‍ കാര്യമാക്കാതെ ശവകൂടീരം തുറന്നു: പിന്നാലെ സംഭവിച്ചതോ അവിശ്വസനീയ കാര്യങ്ങള്‍

timur, curse

മദ്ധ്യേഷ്യന്‍ പ്രദേശങ്ങളെ തന്റെ സാമ്രാജ്യങ്ങളാക്കി മാറ്റി അടക്കി ഭരിച്ചിരുന്ന ചക്രവര്‍ത്തിയായിരുന്നു തിമൂര്‍. 1405 ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടങ്ങിയ കല്ലറ നൂറ്റാണ്ടുകള്‍ക്ക് ശേഷം 1941 ജൂണ്‍ 19ന് മൂന്ന് സോവിയറ്റ് നരവംശ ശാസ്ത്രജ്ഞര്‍ പഠനങ്ങള്‍ക്കായി തുറന്നു. എന്നാല്‍ കല്ലറയ്ക്ക് മുകളില്‍ ഓരോ ലിഖിതങ്ങള്‍ കുറിച്ചിരിക്കുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടത്രെ.

'ഞാന്‍ എന്നാണോ മരണത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്, അന്ന് ലോകം വിറയ്ക്കും!' ഗവേഷകര്‍ ആ വാചകങ്ങള്‍ക്ക് അത്ര വിലകൊടുത്തില്ല. കല്ലറയില്‍ നിന്ന് തിമൂറിന്റെ ശരീരം പുറത്തെടുത്തപ്പോള്‍ മറ്റൊരു ലിഖിതം കൂടി കണ്ടു. 'എന്റെ കല്ലറ തുറക്കുന്നതാരാണോ, അവര്‍ എന്നെക്കാള്‍ ഭീകരനായ ഒരാളുടെ ആക്രമണം നേരിടേണ്ടി വരും ! അതും അവര്‍ അത്ര കാര്യമാക്കിയില്ല. എന്നാല്‍, മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അഡോള്‍ഫ് ഹിറ്റ്‌ലര്‍ സോവിയറ്റ് യൂണിയനെ ആക്രമിച്ചു.

'ഓപ്പറേഷന്‍ ബാര്‍ബറോസ' എന്ന പേരിട്ടിരുന്ന ഇത് സോവിയറ്റിന് മേല്‍ ഹിറ്റ്‌ലര്‍ നടത്തിയ ഏറ്റവും വലിയ സൈനികാക്രമണമായിരുന്നു. പതിനായിരക്കണക്കിന് പേരുടെ ജീവന്‍ സോവിയറ്റ് യൂണിയന് നഷ്ടമായി. ഒടുവില്‍ 1942 നവംബറില്‍ എല്ലാ ആചാരങ്ങളോടെയും തിമൂറിന്റെ ശരീരം വീണ്ടും സംസ്‌കരിച്ചു. തൊട്ടടുത്ത വര്‍ഷം, ഫെബ്രുവരി മാസത്തില്‍ നടന്ന സ്റ്റാലിന്‍ഗ്രാഡ് യുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ ജര്‍മ്മനിയ്ക്ക് മേല്‍ വിജയം നേടുകയും ചെയ്തു. അതേ സമയം, തിമൂറിന്റെ കല്ലറയിലെ പ്രവചനം ഗവേഷകര്‍ തന്നെ കെട്ടിച്ചമച്ചതാണെന്ന് പറയപ്പെടുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW