-->
ബാലതാരമായി കൈയടി നേടിയ ശേഷം മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറിയ താരമാണ് നമിത പ്രമോദ്. ക്യൂട്ടായ കഥാപാത്രങ്ങളും കരുത്തുറ്റ വേഷങ്ങളുമടക്കം മലയാളത്തിലും തമിഴിലും നല്‍കി നമിത പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിട്ടുണ്ട്. സിനിമയ്ക്ക് പകരം തന്റെ ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരമിപ്പോള്‍.
ഇപ്പോഴിതാ തന്റെ കൂട്ടുകാരിയുടെ വളകാപ്പ് ചടങ്ങില്‍ നിന്നുളള നമിതയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. അമ്മൂമ്മയുടെ 26 വര്‍ഷം പഴക്കമുളള ക്ലാസിക് ഗ്രീന്‍ കളര്‍ സാരിയാണ് ചടങ്ങിനായി നമിത തിരഞ്ഞെടുത്തത്. ഈ സാരി ലുക്കില്‍ നമിത എന്ത് ക്യൂട്ടാണെന്നാണ് ആരാധകര്‍ ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തിരിക്കുന്നത്.