-->
ഫ്രാന്‍സിന്റെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ബ്രെവിന്‍ ലെസ് പിന്‍സ് പട്ടണത്തിലെ ബീച്ചില്‍ എത്തുന്നവരെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയാണ് ഒരു കൂറ്റന്‍ പാമ്പിന്റെ അസ്ഥികൂടം. ലോകത്ത് നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്തത്ര ഭീമന്‍ അസ്ഥികൂടമാണിത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതേ മാതൃകയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ശില്പമാണെന്ന് മാത്രമാണിത്.
'ലേ സെര്‍പെന്റ് ഡി ഓഷന്‍ ' എന്നാണ് 426 അടി നീളമുള്ള ഈ കൂറ്റന്‍ ശില്പത്തിന്റെ പേര്. ചൈനീസ് ഫ്രഞ്ച് ശില്പിയായ ഹുവാംഗ് യോംഗ് പിംഗ് ആണ് ഈ അലൂമിനിയം ശില്പം നിര്‍മ്മിച്ചത്. 2012ലാണ് ശില്പം നിര്‍മ്മിച്ചത്.
ഫ്രാന്‍സിലെ ലോയര്‍ നദി സെന്റ് ബ്രെവിന്‍ ലെസ് പിന്‍സ് പട്ടണത്തില്‍ വച്ച് അറ്റ്‌ലാന്റിക് സമുദ്രവുമായി ചേരുന്ന ഭാഗമാണ് സെന്റ് ബ്രെവിന്‍ ലെസ് പിന്‍സിലുള്ളത്. ഇവിടെ കടലില്‍ നിന്ന് കരയിലേക്ക് ഇഴഞ്ഞ് നീങ്ങുന്നതായി തോന്നിക്കുന്ന തരത്തിലാണ് ശില്പം നിര്‍മ്മിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് സൗജന്യമായി ശില്പം കാണാം.