Wednesday, March 11, 2026 Last Updated 34 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 15 Nov 2025 09.01 PM

കേട്ടാൽ കണ്ണുതള്ളി പോകുന്ന നഷ്ടപരിഹാരം ചോദിക്കാൻ ട്രംപ്; മാപ്പ് പറച്ചിൽ കൊണ്ടും വിട്ടുവീഴ്ചയില്ലാതെ പ്രസിഡന്‍റ്, ബിബിസിക്കെതിരെ കേസ് കൊടുക്കും

trump

വാഷിംഗ്ടണ്‍: അഞ്ച് ബില്യൺ ഡോളർ വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിബിസിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ പ്രസംഗത്തിലെ ഒരു ഭാഗം തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിൽ എഡിറ്റ് ചെയ്തതിന് യുകെ ബ്രോഡ്കാസ്റ്ററായ ബിബിസി മാപ്പ് പറഞ്ഞെങ്കിലും സാമ്പത്തിക നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് ട്രംപിന്‍റെ നിര്‍ണായക നീക്കം. ബിബിസി തന്‍റെ അപകീർത്തി ആരോപണം തള്ളിക്കളഞ്ഞെങ്കിലും, തർക്കത്തിൽ നിന്ന് പിന്നോട്ട് പോകാൻ ട്രംപ് തയാറല്ലെന്നാണ് സൂചന. വിഷയത്തിൽ ബിബിസി ഉദ്യോഗസ്ഥർ പലരും സ്ഥാനമൊഴിഞ്ഞിട്ടും, ഈ സംഭവം ലണ്ടനുമായുള്ള ബന്ധം സങ്കീർണ്ണമാക്കുമോ എന്ന ആശങ്ക വർദ്ധിക്കുന്നതിനിടയിലും തർക്കം തുടരുകയാണ്.

ഞങ്ങൾ ഒരു ബില്യൺ മുതൽ അഞ്ച് ബില്യൺ ഡോളർ വരെ ആവശ്യപ്പെട്ട് അവർക്കെതിരെ കേസ് കൊടുക്കും, അടുത്ത ആഴ്ചയോടെ അത് ഉണ്ടാകും. എനിക്കിത് ചെയ്യേണ്ടിവരുമെന്ന് ഞാൻ കരുതുന്നു. അവർ പറ്റിച്ചതായി സമ്മതിക്കുക പോലും ചെയ്തിരിക്കുന്നു,"

Ads by Google
Ads by Google
LATEST NEWS
TRENDING NOW