Friday, March 13, 2026 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 15 Nov 2025 02.03 PM

ഒ.ഐ.സി.സി കുവൈത്ത്; സാമൂവൽ ചാക്കോ പ്രസിഡണ്ട്,വര്‍ക്കിംഗ് പ്രസിഡണ്ട് ബി.എസ്.പിള്ള

OICC

കുവൈറ്റ് : കോൺഗ്രസിന്റെ പ്രവാസി പോഷക സംഘടനയായ ഒ.ഐ.സി.സി യുടെ കുവൈറ്റിലെ പുതിയ നേതൃത്വം പ്രഖ്യാപിച്ചു. സാമൂവൽ കാട്ടൂർ കളീക്കൽ പ്രസിഡന്റായി നിയമിക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയും വൈസ് പ്രസിഡന്റ് എബി വാരിക്കാടും ഗ്ലോബൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സംഘടനയുടെ പ്രവർത്തന ചുമതലയിൽ ഉണ്ടായിരുന്ന ജനറൽ സെക്രട്ടറി ബി.എസ്. പിള്ള വർക്കിംഗ് പ്രസിഡന്റായി നിയോഗിക്കപ്പെട്ടു. നിസാം തിരുവനന്തപുരം പുതിയ സംഘടന ചുമതലയുള്ള ജന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.6 വൈസ് പ്രസിഡന്റുമാർ, 9 ജനറൽ സെക്രട്ടറിമാർ, 10 സെക്രട്ടറിമാർ, ട്രഷറർ, ജോയിന്റ് ട്രഷറർ എന്നിവരടങ്ങുന്നതാണ് പുതിയ കമ്മിറ്റി.
വൈസ് പ്രസിഡന്റുമാർ:
ബിനു ചെമ്പാലയം, മുഹമ്മദ് അലി, സിദ്ദിഖ് അപ്പക്കൻ, വിപിൻ മങ്ങാട്ട്, ജോബിൻ ജോസ്, ജലിൻ തൃപ്രയാർ.
ജനറൽ സെക്രട്ടറിമാർ:
ജോയ് കരുവാളൂർ, സുരേഷ് മാത്തൂർ, ബിനോയ് ചന്ദ്രൻ, ശംസുദ്ധീൻ ടി.കെ., നിബു ജേക്കബ്, റസാഖ് ചെറുതുരുത്തി, ഇല്യാസ് പുതുവച്ചേരി, രാമകൃഷ്ണൻ കള്ളാർ.
സെക്രട്ടറിമാർ:
അനിൽ കെ. ജോൺ, റെജി കോരുത്, മാത്യൂസ് ഉമ്മൻ, ബിജു പി. ആന്റോ, മാർട്ടിൻ പടയാട്ടിൽ, സോജി അബ്രഹാം, രവിചന്ദ്രൻ ചുഴലി, ജോസഫ് മാത്യു, ജിംസൺ മാത്യു, സുഭാഷ് പി. നായർ.
ട്രഷറർ: സുരജ് കണ്ണൻ
ജോയിന്റ് ട്രഷറർ: കോശി ബോസ്
രണ്ട് ആഴ്ച മുമ്പ് അഡ്വ:ബി.എ.അബ്ദുള്‍ മുത്തലിബ് കുവൈത്തിലെത്തി സംഘടന തെരഞ്ഞെടുപ്പ് സംബന്ധിച്ച് നാഷണല്‍-ജില്ല ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു.തുടര്‍ന്നാണ്, 10-ാം തീയ്യതി പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
പത്തിലധികം കോണ്‍ഗ്രസ് അനുഭാവ സംഘടനകളെ ഒന്നിപ്പിച്ച് ഒരു വ്യാഴവട്ടം മുമ്പ് ഒ.ഐ.സി.സി സംവിധാനം നിലവില്‍ വന്നതിന് ശേഷം ആദ്യമാണ് പുതിയ ഒരു കമ്മിറ്റി വരുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW