Sunday, March 15, 2026 Last Updated 54 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 15 Nov 2025 01.38 PM

സിഎസ്‌കെയില്‍ എത്തുന്നത് സഞ്ജു സാംസണ് നേട്ടം ; രാജസ്ഥാനില്‍ എത്തുന്ന ജഡേജയ്ക്ക് നാലുകോടി രൂപ നഷ്ടം...!

uploads/news/2025/11/810966/jadeja-sanju.jpg

ഐപിഎല്‍ 2026: ഒരു മെഗാ ട്രേഡ് കരാറില്‍, ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള 12 സീസണുകള്‍ക്ക് ശേഷം രവീന്ദ്ര ജഡേജ രാജസ്ഥാന്‍ റോയല്‍സിലേക്ക് തിരിച്ചെത്തിയപ്പോള്‍ മറുവശത്ത് മലയാളിതാരം സഞ്ജു സാംസണെ സിഎസ്‌കെ കരാറാക്കി. ഈ ട്രേഡിംഗിലൂടെ സഞ്ജു നേട്ടം ഉണ്ടാക്കിയപ്പോള്‍ മറുവശത്ത് രവീന്ദ്ര ജഡേജയ്ക്ക് കനത്ത നഷ്ടം.

സഞ്ജുവിന് വേണ്ടി രാജസ്ഥാന്‍ റോയല്‍സിലേക്ക് കൂടുമാറാന്‍ സമ്മതിച്ച രവീന്ദ്ര ജഡേജയ്ക്ക് ഈ മാറ്റത്തിലൂടെ നാലുകോടി രൂപയാണ് നഷ്ടമാകുന്നത്. ശമ്പളം കുറച്ചുകൊണ്ടാണ് രവീന്ദ്രജഡേജ രാജസ്ഥാന്‍ റോയല്‍സില്‍ ചേര്‍ന്നിരിക്കുന്നത്. സിഎസ്‌കെയില്‍ നിന്ന് ജഡേജ അവസാനമായി വാങ്ങിയ ശമ്പളം 18 കോടി രൂപയാണെങ്കിലും, 14 കോടി രൂപയ്ക്കാണ് അദ്ദേഹം ആര്‍ആറില്‍ ചേരുന്നത്. മറുവശത്ത്, കഴിഞ്ഞ വര്‍ഷം ആര്‍ആര്‍ ക്യാപ്റ്റനായിരിക്കെ സാംസണ് രാജസ്ഥാന്‍ നല്‍കിയ ശമ്പളമായ 18 കോടി തന്നെ സിഎസ്‌കെയിലും കിട്ടും.

ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ 12 സീസണുകള്‍ തുടര്‍ന്ന ശേഷമാണ് രവീന്ദ്ര ജഡേജ തന്റെ മുന്‍ ഫ്രാഞ്ചൈസി രാജസ്ഥാന്‍ റോയല്‍സിലേക്ക് മാറിയത്. സാംസണിന് പകരം ജഡേജ രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ക്യാപ്റ്റനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഫ്രാഞ്ചൈസി അതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 2008 ലും 2009 ലും രാജസ്ഥാന്‍ റോയല്‍സിലാണ് രവീന്ദ്ര ജഡേജ ആദ്യമായി ഐപിഎല്ലില്‍ കളിച്ചത്. 2012 ല്‍ അദ്ദേഹം സിഎസ്‌കെയിലേക്ക് മാറി, അവിടെ 2354 റണ്‍സും 152 വിക്കറ്റുകളും നേടി.

സഞ്ജു സാംസണെ മെന്‍ ഇന്‍ യെല്ലോയിലേക്ക് കൊണ്ടുവരാനുള്ള മെഗാ ട്രേഡ് കരാറിന്റെ ഭാഗമായി ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്ന് പുറത്തായ ഒരേയൊരു കളിക്കാരന്‍ രവീന്ദ്ര ജഡേജ മാത്രമല്ല. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സാം കറനും ഉണ്ട്. തന്റെ നിലവിലുള്ള ലീഗ് ഫീസായ 2.4 കോടി രൂപയ്ക്ക് തന്നെയാണ് സാം കറനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുന്നത്. സിഎസ്‌കെ (2020 - 22, 2025), പഞ്ചാബ് കിംഗ്സ് (2019, 2023- 24) എന്നിവയ്ക്കായി കളിച്ച സാം കറന്റെ ഐപിഎല്ലിലെ മൂന്നാമത്തെ ഫ്രാഞ്ചൈസിയാണിത്.

Ads by Google
Ads by Google
TRENDING NOW