Friday, March 13, 2026 Last Updated 16 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jul 2025 06.00 PM

ജഡേജയ്ക്ക് അര്‍ധ സെഞ്ച്വറി; മികച്ച ലീഡിനായി കരുതലോടെ ഇന്ത്യ

jadeja

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച ലീഡിനായി രണ്ടാം ദിനം കരുതലോടെ തുടങ്ങി ഇന്ത്യ. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ രണ്ടാം ദിനം തുടക്കത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി കുറിച്ചു. താരത്തിന്റെ 23ാം ടെസ്റ്റ് അര്‍ധ ശതകമാണിത്. 5 വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സെന്ന നിലയില്‍. 80 പന്തില്‍ 6 ഫോറുകള്‍ സഹിതം ജഡേജ 50 റണ്‍സിലെത്തി. നിലവിൽ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 130 റണ്‍സുമായും ജഡേജ 61 റണ്‍സുമായും ക്രീസില്‍.

Ads by Google
Ads by Google
TRENDING NOW