Wednesday, March 11, 2026 Last Updated 5 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 10.30 AM

ബീഹാറില്‍ പഴയതിലും പിന്നില്‍ പോയി, നിലനിര്‍ത്തിയത് ആര്‍ജെഡി ; മഹാസഖ്യത്തിന് കോണ്‍ഗ്രസ് ബാദ്ധ്യത

uploads/news/2025/11/810775/thejaswi-and-rahul.jpg

പാറ്റ്‌ന: ബീഹാറില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ മഹാഗദ്ബന്ധന് വലിയ പരാജയമാണ് നേരിടേണ്ടി വരുന്നത്. ജെഡിയു ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എന്‍ഡിഎ യെ ഭരണത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ ബിജെപിയും ഒട്ടും മോശമാക്കാതെ എന്‍ഡിഎയില്‍ ആര്‍ജെഡിയ്ക്ക് ഒപ്പമുണ്ട്. പക്ഷേ വന്‍ അട്ടിമറിയുണ്ടാക്കുമെന്ന് കരുതപ്പെട്ട മഹാഗദ്ബന്ധനില്‍ കോണ്‍ഗ്രസ് വലിയ പരാജയമായി.

രാഷ്ട്രീയ ജനതാദളിന്റെ (ആര്‍ജെഡി) മഹാഗത്ബന്ധനുമായി സഖ്യത്തില്‍ 61 സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് 11 സീറ്റുകളില്‍ മാത്രമാണ് മുന്നിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ നേടിയതിനേക്കാള്‍ എട്ട് സീറ്റുകള്‍ കുറവാണ്. തേജസ്വി യാദവിന്റെ ആര്‍ജെഡി 143 സീറ്റുകളിലാണ് മത്സരിച്ചത്. അവര്‍ 58 സീറ്റുകളില്‍ മുന്നിലെത്തിയപ്പോള്‍ ഇന്ത്യാ സഖ്യത്തിലെ സിപിഐ (എംഎല്‍) ലിബറേഷന്‍ 20 സീറ്റുകളില്‍ മത്സരിച്ച് ഒരു സീറ്റില്‍ മുന്നിലും, സിപിഐ ഒമ്പത് സീറ്റുകളില്‍ ഒരിടത്തും മുന്നിലാണ്. 12 സീറ്റുകളില്‍ മത്സരിക്കുന്ന വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) ഒരു സീറ്റില്‍ മാത്രമാണ് മുന്നിലുള്ളത്. മൂന്ന് സീറ്റുകളില്‍ വീതം ഇന്ത്യ ഇന്‍ക്ലൂസീവ് പാര്‍ട്ടി (ഐഐപി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്നിവരും മത്സരിച്ചെങ്കിലും ഒരിടത്തും മുന്നിലെത്താനായില്ല.

2020 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍, 75 സീറ്റുകളുമായി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഫിനിഷ് ചെയ്തിരുന്നു. എന്നിരുന്നാലും ബിജെപിയുടെ 74 സീറ്റുകളുടെ പിന്‍ബലത്തില്‍ 43 സീറ്റുകള്‍ നേടിയ ജെഡിയുവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. അന്ന് 70 സീറ്റുകളില്‍ മത്സരിച്ച് 19 സീറ്റുകളില്‍ ജയിക്കാനാണ് കോണ്‍ഗ്രസിന് കഴിഞ്ഞത്. ഇത്തവണ അതിനേക്കാള്‍ അഞ്ചു സീറ്റുകളാണ് അവര്‍ക്ക് കുറഞ്ഞത്.

ഈ വര്‍ഷത്തെ കണക്കുകള്‍ സമാനമാണെങ്കില്‍, കോണ്‍ഗ്രസ് മഹാസഖ്യത്തെ പിന്നോട്ടടിക്കും. പ്രതിപക്ഷ സഖ്യത്തില്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികളാണ് പ്രധാന ഘടകകക്ഷികള്‍. മറുവശത്ത്, എന്‍ഡിഎയില്‍ ബിജെപി, ജെഡി(യു), ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം), രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍എല്‍എം) എന്നിവ ഉള്‍പ്പെടുന്നു. ബീഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാര്‍ തുടര്‍ച്ചയായി അഞ്ചാം തവണയും മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയേക്കും.

സംസ്ഥാനത്ത് ഭരണകക്ഷിയായ എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്നും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ന്നുവരുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. ഒമ്പത് എക്‌സിറ്റ് പോളുകളുടെ ആകെത്തുക ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് 147 ഉം മഹാസഖ്യത്തിന് 90 ഉം സീറ്റുകള്‍ ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു. ആര്‍ജെഡി 57 നും 69 നും ഇടയില്‍ സീറ്റുകള്‍ നേടും - 75 ല്‍ നിന്ന്. കഴിഞ്ഞ തവണ 19 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 14 ആയി കുറയും, അതേസമയം പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് ഒരു സീറ്റ് ലഭിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW