-->
തമിഴ്നാട്ടിലും ബിഹാർ കാറ്റു വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോയമ്പത്തൂരിലെ ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടിയിലായിരുന്നു പ്രധാനമന്ത്രി പരാമർശം. തമിഴ്നാട്ടിലെ പരമ്പരാഗത കാർഷിക രീതി ഏറെ പ്രിയപ്പെട്ടതാണ്. എൻജിനീയറിങും പിഎച്ച്ഡിയും കഴിഞ്ഞവർ കൃഷി ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓർഗാനിക് ഫാമിങിന് ഏറെ പ്രാധാന്യമുണ്ട്. ഇത്തരം കൃഷികൾ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കണം.
മൾട്ടിപ്പിൾ ഫാമിങ് രീതി കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും മിക്സിങ് കൃഷി രീതി കാണാൻ സാധിക്കും. ചെറിയ സ്ഥലത്ത് വലിയ രീതിയിൽ കൃഷി നടത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.