-->
ന്യൂഡല്‍ഹി: ബീഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് ഉണ്ടായിരുന്ന നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാതാകുമെന്ന് സൂചന. ഉണ്ടായിരുന്ന ആറ് എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ജെഡിയുവിന്റെ ഭാഗമാകുമെന്നും ഇവര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറുമായി ആറ് എംഎല്‍എമാര്‍ ചര്‍ച്ചകള്‍ നടത്തിയതായുമാണ് വിവരങ്ങള്‍. കോണ്‍ഗ്രസിനെ നിയമസഭയില്‍ നിന്നും ഇല്ലാതാക്കാനാണ് ശ്രമം.
കഴിഞ്ഞ കുറേ ദിവസമായി ഈ എംഎല്‍എമാര്‍ കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുക്കാതിരുന്നതോടെയാണ് ഇവര്‍ സഖ്യം വിടുമെന്ന അഭ്യൂഹം വന്നത്. അതേസമയം ഇത് കുപ്രചരണമാണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ വേണ്ടി രാഷ്ട്രീയ പ്രേരിതമായി ചമച്ചതാണെന്നും കോണ്‍ഗ്രസ് പറയുന്നു. അതേസമയം പാര്‍ട്ടി പരിപാടികളില്‍ ഇവര്‍ കുറേ നാളായി വിട്ടുനില്‍ക്കുകയായിരുന്നു. തങ്ങളുടെ എംഎല്‍എമാര്‍ എങ്ങോട്ടും പോകില്ലെന്നും സ്വന്തം മണ്ഡലത്തില്‍ പരിപാടികളുടെ തിരക്കാണെന്നും കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 243 സീറ്റുകളില്‍ 202 സീറ്റുകളിലും എന്‍ഡിഎ മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയിരുന്നു. ബിജെപി 89, ജെഡിയു 85, സീറ്റുകള്‍ നേടിയായിരുന്നു അധികാരത്തിലെത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യം വെറും 35 സീറ്റുകളില്‍ ഒതുങ്ങി. 61 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ആറ് സീറ്റുകളിലാണ് ജയിക്കാനായത്. ഇതില്‍ ആര്‍ജെഡി 25 സീറ്റുകളില്‍ ഒതുങ്ങി.