Friday, March 13, 2026 Last Updated 31 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 07.44 AM

ക്രിസ്ത്യനോ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് ; ലോകകപ്പിലും ആദ്യ രണ്ടു മത്സരങ്ങള്‍ നഷ്ടമായേക്കാന്‍ സാധ്യത

uploads/news/2025/11/810725/cristiano.jpg

ഡബ്‌ളിന്‍: അയര്‍ലണ്ടിനെതിരേയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ എതിര്‍ ഡിഫണ്ടറെ കൈകാര്യം ചെയ്തതിന് പോര്‍ച്ചുഗല്‍ നായകനും ഫുട്‌ബോള്‍ ഇതിഹാസവുമായ ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ്. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് ഡിഫന്‍ഡര്‍ ഡാര ഒ'ഷേയയുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്നായിരുന്നു സൂപ്പര്‍താരത്തിന് എതിരേ റഫറി ചുവപ്പ് കാര്‍ഡ് എടുത്തത്.

ട്രോയ് പാരോട്ടിന്റെ ആദ്യ പകുതിയിലെ ഇരട്ട ഗോളിന് പോര്‍ച്ചുഗല്‍ 2-0 ന് പിന്നില്‍ നില്‍ക്കേ മത്സരം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഐറിഷ് പെനാല്‍റ്റി ഏരിയയില്‍ റൊണാള്‍ഡോ ഡാര ഒ'ഷേയയുമായി ഏറ്റുമുട്ടി. 40 കാരനായ അദ്ദേഹം ഐറിഷ് പെനാല്‍റ്റി ബോക്‌സില്‍ ഒരു ക്രോസിനായി കാത്തിരിക്കുന്നതിനിടെ പ്രതിരോധക്കാരന്‍ ഒഷേ യെ കൈമുട്ടിന് ഇടിച്ചു വീഴ്ത്തിയിരുന്നു. അവിവ സ്റ്റേഡിയത്തിലെ ഐറിഷ് കളിക്കാരില്‍ നിന്നും ആരാധകരില്‍ നിന്നും ശക്തമായ പ്രതികരണം ഉയരുകയും ചെയ്തു. റഫറി ഗ്ലെന്‍ നൈബര്‍ഗ് സംഭവം കാണുകയും റൊണാള്‍ഡോയ്ക്ക് മഞ്ഞ കാര്‍ഡ് കാണിക്കുകയും ചെയ്തു, എന്നാല്‍ വീഡിയോ അസിസ്റ്റന്റ് റഫറി പിച്ച്-സൈഡ് മോണിറ്ററില്‍ സംഭവം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വാര്‍ പരിശോധനയ്ക്ക് ശേഷം സ്വീഡിഷ്‌റഫറി ചുവപ്പ് കാര്‍ഡ് പുറത്തെടുത്തു.

ഐറിഷ് ആരാധകരെ പരിഹാസത്തോടെ കൈയടിക്കുകയും വേദിയില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് ബോസ് ഹെയ്മിര്‍ ഹാള്‍ഗ്രിംസണുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. റൊണാള്‍ഡോയും ഹാള്‍ഗ്രിംസണും തമ്മിലുള്ള അപ്രതീക്ഷിതവും എന്നാല്‍ കൗതുകകരവുമായ ഒരു തര്‍ക്കത്തിന് ഇത് സംഭവബഹുലമായ ഒരു അവസാനമായിരുന്നു. ഇതോടെ പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം താരത്തിന് നഷ്ടമാകും. അര്‍മേനിയയ്ക്കെതിരായ ഞായറാഴ്ചത്തെ അവസാന യോഗ്യതാ മത്സരത്തില്‍ അദ്ദേഹം കളിക്കില്ലെന്ന് ഉറപ്പായി. അക്രമാസക്തമായ പെരുമാറ്റത്തിന് അദ്ദേഹത്തിന് മൂന്ന് മത്സര വിലക്ക് ലഭിച്ചേക്കാന്‍ സാധ്യതയുണ്ട്.

പോര്‍ച്ചുഗല്‍ യോഗ്യത നേടിയാല്‍ അവരുടെ ലോകകപ്പ് കാമ്പെയ്നിന്റെ തുടക്കം റൊണാള്‍ഡോയ്ക്ക് നഷ്ടമാകാന്‍ സാധ്യതയുണ്ട്. മൂന്ന് മത്സരങ്ങളില്‍ വിലക്ക് ലഭിക്കുകയും പോര്‍ച്ചുഗല്‍ നേരിട്ട് യോഗ്യത നേടുകയും ചെയ്താല്‍, അടുത്ത വേനല്‍ക്കാലത്ത് വടക്കേ അമേരിക്കയില്‍ നടക്കുന്ന അവരുടെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിയില്ല. വിധി അച്ചടക്ക സമിതി തീരുമാനിക്കും. ഒരുപക്ഷേ പോര്‍ച്ചുഗലിന്റെ ലോകകപ്പ് സാധ്യതയെ തന്നെ ഇത് ബാധിച്ചേക്കാനും മതി.

Ads by Google
Ads by Google
TRENDING NOW