Wednesday, March 11, 2026 Last Updated 22 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 13 Nov 2025 07.11 PM

എഡിഎം നവീന്‍ബാവിന്റെ കേസ് അന്വേഷിച്ച മുന്‍ എസിപി സ്ഥാനാർഥിയാക്കി സിപിഎം

സിപിഐഎമ്മിന്റെ ശക്തികേന്ദ്രമാണ് ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡ്.
uploads/news/2025/11/810649/6.gif
photo - facebook

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിച്ച മുന്‍ എസിപിയെ സ്ഥാനാര്‍ഥിയാക്കി സിപിഎം. കണ്ണൂര്‍ മുന്‍ എസിപി ടി.കെ. രത്‌നകുമാറാണ് ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ഥിയായത്.

ആത്മഹത്യാ കേസില്‍ ചുമതല ഉണ്ടായിരുന്നത് രത്‌നകുമാറിനായിരുന്നു. എല്‍ഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാണ് അദ്ദേഹം എന്നാണ് വിവരം. പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെയാണ് മത്സരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം ഈ വര്‍ഷം മാര്‍ച്ചിലാണ് രത്‌നകുമാര്‍ വിരമിച്ചത്. സിപിഐഎമ്മിന്റെ ശക്തികേന്ദ്രമാണ് ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡ്.

32 വർഷത്തെ സേവനത്തിനുശേഷമാണ് ടി കെ രത്നകുമാർ സർവീസിൽ നിന്ന് വിരമിച്ചത്. അഴീക്കലിലെ മറുനാടൻ തൊഴിലാളിയുടെ കൊലപാതകം, പയ്യാവൂരിൽ അച്ഛൻ മകനെ കൊലപ്പെടുത്തിയ കേസ്, പാപ്പിനിശ്ശേരി പാറക്കലിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാകം, കണ്ണൂരിൽ തീവണ്ടിയുടെ കംപാർട്ട്മെന്റിന് തീയിട്ട കേസ് തുടങ്ങിയവ അന്വേഷിച്ചത് രത്നകുമാറാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW