Thursday, March 12, 2026 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Nov 2025 12.33 PM

വിജയ് ഹസാരേ ട്രോഫിയില്‍ ഉണ്ടാകുമെന്ന് മുംബൈയ്ക്ക് കത്ത് ; ബിസിസിഐ യുടെ നിര്‍ദേശം അനുസരിക്കാമെന്ന് രോഹിത്

uploads/news/2025/11/810422/rohith-sharma.jpg

മുംബൈ: അടുത്ത ഏകദിന ലോകകപ്പ് കളിക്കാന്‍ ആഭ്യന്തരക്രിക്കറ്റില്‍ സജീവമാകാനുള്ള ബിസിസിഐ യുടെ നിര്‍ദേശം അനുസരിച്ച് ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകന്‍ രോഹിത് ശര്‍മ്മ. വരാനിരിക്കുന്ന വിജയ്് ഹസാരേ ട്രോഫിയില്‍ കളിക്കാന്‍ സന്നദ്ധനാണെന്ന് മുംബൈ ടീമിനെയും ബിസിസിഐ യെയും അറിയിച്ചിരിക്കുകയാണ് രോഹിത്. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ വീണ്ടും നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് താരം സമ്മതമറിയിച്ചത്. അതേസമയം വിരാട് കോഹ്ലിയുടെ കാര്യത്തില്‍ വ്യക്തതയില്ല.

ഏകദിന ടീമില്‍ തുടരണമെങ്കില്‍ രോഹിത്തും കോഹ്ലിയും ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാവണമെന്നാണ് ബിസിസിഐ നേരത്തേ സന്ദേശം നല്‍കിയിരുന്നു. ഡിസംബര്‍ 24 നാണ് വിജയ് ഹസാരേ ട്രോഫി തുടങ്ങുന്നത്. അതിന് മുമ്പായി ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുളള ഏകദിന ടീമില്‍ കോഹ്ലിയെയും രോഹിതിശനയും ഉള്‍പ്പെടുത്തയിട്ടുണ്ട്. ഡിസംബര്‍ 3 മുതല്‍ 9 വരെയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പര. ശേഷം ജനുവരി 11 മുതല്‍ ന്യൂസിലന്‍ഡിനെതിരായ മറ്റൊരു ഏകദിന പരമ്പരയിലും ഇരുവര്‍ക്കും കളിക്കാം.

ഇതിന്റെയെല്ലാം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും 2027 ല്‍ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുക. ഓസ്‌ട്രേലിയയില്‍ നടന്ന ഏകദിന പരമ്പരയിലാണ് കോഹ്ലിയും രോഹിത്തും അവസാനമായി കളിച്ചത്. അവസാന മത്സരത്തില്‍ ഇരുവരുടേയും കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് മത്സരങ്ങളില്‍ രണ്ടിലും രോഹിത് മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്നാം മത്സരത്തില്‍ സെഞ്ച്വറി നേടി. കോഹ്ലി രണ്ട് തവണ പൂജ്യത്തിന് പുറത്തായെങ്കിലും അവസാന മത്സത്തില്‍ 74 റണ്‍സ് നേടി.

Ads by Google
Ads by Google
TRENDING NOW