Thursday, March 12, 2026 Last Updated 29 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 13 Jun 2025 10.26 AM

മൂന്ന് മണിക്കൂര്‍ പറന്നശേഷം ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം മുംബൈയില്‍ തിരിച്ചിറങ്ങി

uploads/news/2025/06/785973/airindia.jpg

മുംബൈ: മൂന്ന് മണിക്കൂര്‍ മുമ്പ് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം മൂന്ന് മണിക്കൂര്‍ യാത്ര നടത്തിയ ശേഷം മുംബൈയില്‍ തന്നെ തിരിച്ചിറക്കുന്നു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനമാണ് തിരികെ മുംബൈയില്‍ എത്തിക്കുന്നത്. പുലര്‍ച്ചെ 5.38 ന് പുറപ്പെട്ട വിമാനമായിരുന്നു ഇത്. എയര്‍ ഇന്ത്യ എഐസി 129 എന്ന വിമാനമാണ് മുംബൈയില്‍ തിരിച്ചിറങ്ങുന്നത്.

ശേഷം എട്ടരയോടെ് മുംബൈ എയര്‍പോര്‍ട്ടില്‍ തിരികെയെത്തിക്കുന്നത്. ഇറാന്റെ വ്യോമാതിര്‍ത്തി കടക്കേണ്ട സാഹചര്യത്തിലാണ് മുംബൈയിലേക്ക് വിമാനം മടങ്ങിയത്. ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ സാഹചര്യത്തില്‍ ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്നാണ് ലണ്ടനിലേക്ക് പുറപ്പെട്ട മുംബൈ ലണ്ടന്‍ വിമാനം തിരികെ വിളിച്ചിരിക്കുന്നത്. രാവിലെ 5 മണിക്ക് മുംബൈയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോയ മറ്റൊരു വിമാനവും തിരിച്ചെത്തിയിട്ടുണ്ട്. തങ്ങളുടെ പല വിമാനങ്ങളും വഴിതിരിച്ചുവിടുകയോ അല്ലെങ്കില്‍ അവയുടെ ഉത്ഭവസ്ഥാനത്തേക്ക് മടങ്ങുകയോ ചെയ്യുകയാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 16 വിമാനങ്ങള്‍ തിരിച്ചുവിളിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.

ലണ്ടന്‍ ഹീത്രൂ-മുംബൈ എഐ 130 വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു. എഐ102 - ന്യൂയോര്‍ക്ക്-ഡല്‍ഹി - ഷാര്‍ജയിലേക്ക് വഴിതിരിച്ചുവിട്ടു, എഐ116 - ന്യൂയോര്‍ക്ക്-മുംബൈ - ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു, എഐ2018 - ലണ്ടന്‍ ഹീത്രൂ-ഡല്‍ഹി - മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു, എഐ129 - മുംബൈ-ലണ്ടന്‍ ഹീത്രൂ - മുംബൈയിലേക്ക് മടങ്ങുന്നു, എഐ119 - മുംബൈ-ന്യൂയോര്‍ക്ക് - മുംബൈയിലേക്ക് മടങ്ങുന്നു, എഐ103 - ഡല്‍ഹി-വാഷിംഗ്ടണ്‍ - ഡല്‍ഹിയിലേക്ക് മടങ്ങുന്നു, എഐ106 - നെവാര്‍ക്ക്-ഡല്‍ഹി - ഡല്‍ഹിയിലേക്ക് മടങ്ങുന്നു, എഐ188 - വാന്‍കൂവര്‍-ഡല്‍ഹി - ജിദ്ദയിലേക്ക് വഴിതിരിച്ചുവിടുന്നു, എഐ101 - ഡല്‍ഹി-ന്യൂയോര്‍ക്ക് - ഫ്രാങ്ക്ഫര്‍ട്ട്/മിലാനിലേക്ക് വഴിതിരിച്ചുവിടുന്നു, എഐ126 - ചിക്കാഗോ-ഡല്‍ഹി - ജിദ്ദയിലേക്ക് വഴിതിരിച്ചുവിടുന്നു, എഐ132 - ലണ്ടന്‍ ഹീത്രൂ-ബെംഗളൂരു - ഷാര്‍ജയിലേക്ക് വഴിതിരിച്ചുവിട്ടു, എഐ2016 - ലണ്ടന്‍ ഹീത്രൂ-ഡല്‍ഹി - വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു, എഐ104 - വാഷിംഗ്ടണ്‍-ഡല്‍ഹി - വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു, എഐ190 - ടൊറന്റോ-ഡല്‍ഹി - ഫ്രാങ്ക്ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ടു, എഐ189 - ഡല്‍ഹി-ടൊറന്റോ - ഡല്‍ഹിയിലേക്ക് മടങ്ങുന്നു

ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന് വിളിക്കപ്പെടുന്ന പ്രഭാതത്തിനു മുമ്പുള്ള സ്ട്രൈക്കുകളില്‍, ഇറാനിലെ ഉയര്‍ന്ന മൂല്യമുള്ള ഒന്നിലധികം ആണവ, സൈനിക സൈറ്റുകള്‍ ഇസ്രായേല്‍ ലക്ഷ്യമാക്കി. മണിക്കൂറുകള്‍ക്ക് ശേഷം, ഇറാന്റെ വ്യോമാതിര്‍ത്തി അടച്ചതായി ഇറാനിയന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇസ്രായേല്‍ അതിന്റെ വടക്കന്‍, തെക്കന്‍ അതിര്‍ത്തികളില്‍ സമ്പൂര്‍ണ വ്യോമാതിര്‍ത്തി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും അടിയന്തര സജ്ജീകരണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW