Friday, March 13, 2026 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 10 Nov 2025 04.00 PM

"നിങ്ങളെ ഞാനെന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു..."; ഗ്രാൻഡ് ഫിനാലെ വേദിയില്‍ വച്ച്‌ ആദിലയോടും നൂറയോടും ക്ഷണം ആവര്‍ത്തിച്ച്‌ മോഹൻലാല്‍

uploads/news/2025/11/810109/1000616879.jpg
Mohanlal welcomes adila and noora to his house (Image Source: Instagram)

ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാൻഡ് ഫിനാലെ ആകാംഷയോടെയാണ് ആരാധകർ കാത്തിരുന്നത്. എവിക്റ്റഡ് ആയ മത്സരാർത്ഥികളും ഫിനാലെ ദിവസം സദസ്സിനൊപ്പം ഉണ്ടായിരുന്നു.
ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ ആദ്യമായി ലെസ്ബിയൻ കപ്പിള്‍സായ ആദിലയും നൂറയും മത്സരിക്കാനെത്തിയ സീസണ്‍ കൂടിയായിരുന്നു ഇത്. പലപ്പോഴും മത് സരാർത്ഥികൾ തമ്മിലുള്ള വഴക്കിനിടെ വ്യക്തിപരമായ മോശം പരാമർശങ്ങൾ നടത്താറുണ്ട്. അങ്ങനെയൊരിക്കൽ ആദിലയെയും നൂറയെയും കുറിച്ചുള്ള ഒരു തർക്കത്തിനിടെ സഹമത്സരാർത്ഥിയായ വേദ ലക്ഷ്മി നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു.
എന്നാൽ ഈ പരാമർശത്തെ മലയാള സിനിമയുടെ നെടുംതൂണായ മോഹൻലാൽ നേരിട്ടത്, 'ഞാൻ എന്റെ വീട്ടില്‍ കയറ്റുമല്ലോ' എന്ന ഈ സ്റ്റേറ്റ്‌മെന്റിലൂടെയാണ്. ലാലേട്ടന്റെ ഈ വാക്കുകള്‍, ചേർത്തുപിടിക്കലിന്റെയും അംഗീകാരത്തിന്റെയും ശക്തമായ പ്രഖ്യാപനമായി ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രേക്ഷകരുടെ മനസ്സു തൊട്ടു.
ഇപ്പോഴിതാ അതൊരു വെറും വാക്കല്ലെന്ന് അടിവരയിടടുകയാണ് മലയാളികളുടെ സ്വന്തം മോഹൻലാൽ. ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ വേദിയില്‍ വെച്ച്‌ മോഹൻലാല്‍ ആദിലയോടും നൂറയോടും തന്റെ വാക്ക് ഒരിക്കൽ കൂടി മോഹൻലാൽ ഓർമിപ്പിച്ചു.
"ഞാൻ നിങ്ങള്‍ക്കൊരു വാക്ക് തന്നായിരുന്നു എന്താ അത്?"
"ലാലേട്ടൻ ഞങ്ങളെ വീട്ടിലേക്ക് വിളിച്ചു."
"അതെ. നിങ്ങളെ ഞാനെന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു. നിങ്ങള്‍ക്കും എനിക്കും ഫ്രീം ടൈം കിട്ടുമ്പോൾ ഒരു ദിവസം ഉറപ്പായും കാണാം." മോഹൻലാൽ പറഞ്ഞു.
ആരാധകരും സദസ്സും നിറഞ്ഞ കൈയടിയോടെയും ഹർഷാ രവത്തോടെയുമാണ് ലാലേട്ടന്റെ ഈ വാക്കുകൾ ഏറ്റെടുത്തത്.
മോഹൻലാലിന്റെ ഈ ക്ഷണം, വ്യക്തിപരമായ അംഗീകാരത്തിനപ്പുറം, ലൈംഗിക ന്യൂനപക്ഷങ്ങളെ പൊതുസമൂഹം തുറന്ന മനസ്സോടെ സ്വീകരിക്കണമെന്ന സന്ദേശം കൂടിയാണ് നല്‍കുന്നത്. മോഹൻലാല്‍ ലക്ഷ്മിയെ അഡ്രസ് ചെയ്ത രീതിയും ആദിലയെയും നൂറയെയും വീട്ടിലേക്ക് ക്ഷണിച്ച നടപടിയും തീർച്ചയായും മാതൃകാപരവും ധീരവുമായ ഒരു സാമൂഹിക നിലപാടായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.

വിനോദത്തിനായുള്ള ഒരു റിയാലിറ്റി ഷോ എന്നതിലുപരി, ബിഗ് ബോസ് ഇന്ന് ഒരു സോഷ്യല്‍ എക്സ്പിരിമെന്റല്‍-സർവൈവല്‍ ഗെയിം എന്ന നിലയിലേക്ക് വളർന്നിരിക്കുന്നതിന്റെ തെളിവാണിത്.
പ്രണയത്തിനു വേണ്ടി വീടും കുടുംബവും ഉപേക്ഷിച്ച്‌, നിയമപോരാട്ടത്തിലൂടെ ഹൈക്കോടതി ഉത്തരവിന്റെ തണലില്‍ ഒരുമിച്ച്‌ ജീവിതം തുടങ്ങിയ ആദിലയുടെയും നൂറയുടെയും യാത്ര ഒട്ടും തന്നെ ഈസിയായിരുന്നില്ല. 'ഞങ്ങള്‍ ലെസ്ബിയൻ കപ്പിളാണ്' എന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള ആദിലയും നൂറയും, സമൂഹവും കുടുംബവും തങ്ങളെ മാറ്റി നിർത്തുന്നതിന്റെ വേദനയും പങ്കുവച്ചിട്ടുണ്ട്.
ബിഗ് ബോസ് ഹൗസിൽ ഇവർ ആദ്യം എത്തിയപ്പോൾ സംശയവും വിദ്വേഷവുമായിരുന്നു പല പ്രേക്ഷകർക്കും. എന്നാല്‍, തങ്ങളുടെ വ്യക്തിത്വവും പരസ്പരമുള്ള സ്നേഹവും ബഹുമാനവും കൊണ്ട് ഇരുവരും പതിയെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു.
പക്ഷേ എൽജിബിടിക്യു കമ്മ്യൂണിറ്റിയ്ക്കെതിരെയുണ്ടായ ലക്ഷ്മിയുടെ ഹോമോഫോബിക് പരാമർശം വലിയ ചർച്ചകള്‍ക്ക് തിരികൊളുത്തി. "നിന്റെയൊക്കെ വീട്ടില്‍ പോലും കയറ്റാൻ കൊള്ളത്തവളുമാരല്ലേ ഇവർ..." എന്നായിരുന്നു ലക്ഷ്മി അക്ബറിനോട് പറഞ്ഞത്. ലക്ഷ്മിയുടെ ഈ പരാമർശം ആദിലയേയും നൂറയേയും ഏറെ സങ്കടപ്പെടുത്തി.
പക്ഷേ വാരാന്ത്യ എപ്പിസോഡില്‍, ഈ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് മോഹൻലാല്‍ രംഗത്തെത്തി. ലക്ഷ്മിയോട് വിശദീകരണം തേടിയ മോഹൻലാല്‍, മലയാളികള്‍ കൈയടിക്കുന്ന, ഒരിക്കലും മറക്കാത്ത ചില ചോദ്യങ്ങള്‍ ചോദിച്ചു:
"നിങ്ങള്‍ ആരെയാണ് ഉദ്ദേശിച്ചത്? ഉത്തരം പറഞ്ഞേ പറ്റൂ... നിന്റെയൊക്കെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍ എന്നു പറയാൻ നിങ്ങള്‍ക്ക് എന്ത് അധികാരമുണ്ട്? നിങ്ങളുടെ ചെലവില്‍ ജീവിക്കുന്നവരാണോ അവർ? ഞാൻ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ. എന്താ കുഴപ്പം? നിങ്ങള്‍ ഏത് സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്?"... എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. ഈ ചോദ്യം പല മനസ്സുകളിലും കുളിർമഴ പെയ്യിച്ചു.
വിവിധ തലങ്ങളിലും നിലപാടുകളിലുമുള്ള വ്യക്തികൾ ഒരുമിച്ച്‌ ജീവിക്കാൻ നിർബന്ധിതരാകുമ്പോൾ അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളും സാമൂഹിക ചിന്തകളും പരസ്യമായി ഏറ്റുമുട്ടുന്നു എന്നതാണ് ഈ ഷോയുടെ പ്രസക്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW