-->
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗോവയുടെ വൃത്തിയെ പ്രശംസിച്ച് ഒരു ജര്‍മ്മന്‍ വ്‌ളോഗര്‍ വീഡിയോ പങ്കുവച്ചത്. എന്നാല്‍ നല്ലത് പറഞ്ഞ് തീരുന്നതിന് മുമ്പേ ഗോവയില്‍ താന്‍ നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. പാരമ്പര്യ ടാക്‌സി െ്രെഡവര്‍മാരും ആപ്ലിക്കേഷന്‍ സര്‍വീസ് നടത്തുന്ന ടാക്‌സിക്കാരും തമ്മിലുള്ള പ്രശ്‌നമാണ് വ്‌ളോഗറായ അലക്‌സ് വെല്‍ഡറെ പ്രതിസന്ധിയിലാക്കിയത്. ഗോവയിലെ റിക്ഷ െ്രെഡവര്‍മാര്‍ ഒരു യാത്രയ്ക്ക് അഞ്ഞൂറു രൂപ ഈടാക്കുമ്പോള്‍, അതേ ദൂരത്തിന് ആപ്ലിക്കേഷന്‍ സര്‍വീസായ ഗോവമൈല്‍സ് ഈടാക്കുന്നത് മുന്നൂറു രൂപയാണ്.
ഒരു പ്രാദേശിക റിക്ഷ െ്രെഡവര്‍ തന്നെയും ഒപ്പമുള്ളയാളെയും പിന്തുടര്‍ന്ന് വന്ന് ഒരു യാത്രയ്ക്ക് 500 രൂപ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പിറകേ വന്നത് തന്നെ വളരെ ബുദ്ധിമുട്ട് തോന്നിയെന്ന് വെല്‍ഡര്‍ പറയുന്നു. പക്ഷേ ഗോവ മൈല്‍സ് എന്ന ആപ്ലിക്കേഷനില്‍ ഇത് 300 രൂപയായിരുന്നു. എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും വെല്‍ഡര്‍ യാത്രക്കായി ഗോവമൈല്‍സിനെ തന്നെ തെരഞ്ഞെടുത്തു. 'ഏത് സമയം വേണമെങ്കിലും ആപ്ലിക്കേഷനില്‍ റൈഡിനായി ബുക്ക് ചെയ്യാം എന്നാല്‍ ഇതിവിടെ നടക്കില്ലെന്ന് നിലപാടിലായിരുന്നു പ്രാദേശിക റിക്ഷക്കാര്‍. കുറച്ച് മുന്നോട്ടുള്ള യാത്രയ്ക്കിടയില്‍ പൊലീസുകാര്‍ തങ്ങളുടെ വണ്ടിയെ തടഞ്ഞു. പിന്നാലെ ഗോവമൈല്‍സ് ടാക്‌സി െ്രെഡവറിന് 500 രൂപ പിഴയിട്ടു.' വെല്‍ഡര്‍ വീഡിയോയില്‍ പറയുന്നു.
റൈഡ് ഷെയറിങ് അപ്ലിക്കേഷനുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കാം. ക്യാബ് െ്രെഡവറിന് നല്‍കിയ പിഴ അടച്ചത് താനാണ്. എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലായില്ലെന്നും ആരെങ്കിലും ഒന്ന് പറഞ്ഞുതരണമെന്നും വെല്‍ഡര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഗോവ മൈല്‍ ക്യാബ് ഉപയോഗിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന ആദ്യത്തെ പ്രശ്‌നമല്ലിത്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.