Saturday, March 14, 2026 Last Updated 11 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Nov 2025 12.10 PM

യാത്ര ചെയ്യാന്‍ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം ഇന്ത്യ: വീഡിയോ പങ്കുവച്ച് ജര്‍മ്മന്‍ വിനോദ സഞ്ചാരി

india, favourite, coutry, german, traveller

ഇന്ത്യയിലെത്തുന്ന പല വിദേശ വിനോദ സഞ്ചാരികള്‍ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് യാത്ര ചെയ്യാന്‍ ഏറ്റവും ഇഷ്ടുള്ള രാജ്യം ഇന്ത്യയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജര്‍മ്മനിയില്‍ നിന്നുള്ള വിനോദ സഞ്ചാരി. മോട്ടോര്‍ സൈക്കിളില്‍ ചുറ്റിസഞ്ചരിക്കുന്ന ട്രാവല്‍ വ്‌ലോഗറായ യുവാവാണ് ഇന്ത്യയെ പുകഴ്ത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

മാര്‍ക്ക് ട്രാവല്‍സ് എന്നറിയപ്പെടുന്ന മാര്‍ക്കസ് ഏംഗല്‍ പറയുന്നത് ഇന്ത്യയില്‍ യാത്ര ചെയ്തപ്പോള്‍ തോന്നിയ സ്വാതന്ത്ര്യം തനിക്ക് വേറെവിടെ യാത്ര ചെയ്തപ്പോഴും അനുഭവപ്പെട്ടിട്ടില്ല എന്നാണ്. 'ഇന്ത്യ, ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്, പക്ഷേ വീണ്ടും പറയുകയാണ്. ഏത് രാജ്യത്തായാലും എനിക്ക് വളരെ സ്വാതന്ത്ര്യം അനുഭവപ്പെടാറുണ്ട്. എന്നാല്‍, ഇതുവരെ ഞാന്‍ പോയിട്ടുള്ള രാജ്യങ്ങളില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇന്ത്യയാണ്' എന്നാണ് മാര്‍ക്ക് പറയുന്നത്.

മോട്ടോര്‍സൈക്കിളില്‍ വിവിധ രാജ്യങ്ങള്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന മാര്‍ക്ക് പറയുന്നത് ഇന്ത്യയിലേക്ക് താന്‍ തീര്‍ച്ചയായും ഇനിയും വരും എന്നാണ്. 'എനിക്ക് ഏറ്റവും ഇഷ്ടമായത് ഇവിടമാണ്, ഏറ്റവും കൂടുതല്‍ കാലം ഞാനുണ്ടായിരുന്നതും ഇവിടെയായിരുന്നു. എനിക്ക് അഞ്ച് വര്‍ഷത്തെ വിസയുണ്ട്, അതിനാല്‍ത്തന്നെ എനിക്ക് ഇനിയും അവസരം കിട്ടുമ്പോഴെല്ലാം ഞാന്‍ തീര്‍ച്ചയായും ഇവിടെ വരും. ഉറപ്പായും ഞാന്‍ തിരിച്ചുവരും. എന്തൊരു യാത്രയാണിത്!' എന്നാണ് മാര്‍ക്കസ് ഏംഗല്‍ കുറിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW