Saturday, March 14, 2026 Last Updated 55 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 10 Nov 2025 10.56 AM

' പാട്ടുകളുടെ ഗുണം കൊണ്ടൊന്നുമല്ല അവാര്‍ഡ് കിട്ടിയത്, അതിന് എന്തെങ്കിലും മേന്മ വേണ്ടേ വരികള്‍ക്ക്' ; വിമര്‍ശിച്ച് ആര്‍ ശ്രീലേഖ

state, film

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗാനരചയിതാവായി വേടനെ തിരഞ്ഞെടുത്തതിനെതിരേ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. പ്രധാനമന്ത്രിക്കെതിരേ പാട്ടെഴുതിയതിനാലാണ് സര്‍ക്കാര്‍ വേടന് അവാര്‍ഡ് നല്‍കിയതെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ അവര്‍ പോസ്റ്റ് പങ്കുവെച്ചു. വേടന്റെ '' Voice of the voiceless'' എന്ന പാട്ടിലെ ചില വരികള്‍ ഉള്‍പ്പെടെയാണ് പോസ്റ്റ്.

ആര്‍ ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഇപ്പോൾ മനസ്സിലായി!
വേടന് കമ്മ്യൂണിസ്റ്റ്‌ സർക്കാർ അവാർഡ് നൽകിയത് ഒരു പ്രത്യുപകാരമായിട്ടായിരുന്നു...
"Voice of the voiceless" എന്ന പാട്ടിലെ ചില വരികൾ ഇവരെ പുളകം കൊള്ളിച്ചത് കൊണ്ട്!
"മോദി കപട ദേശവാദി,
നാട്ടിൽ മത ജാതി വ്യാധി
ഈ തലവനില്ല ആധി
നാട് ചുറ്റാൻ നിന്റെ നികുതി
വാളെടുത്തവന്റെ കയ്യിൽ നാട് പാതി
വാക്കെടുത്തവൻ ദേശദ്രോഹി, തീവ്രവാദി!"
3 സ്ത്രീകൾ അവനെതിരെ പീഡനത്തിന് കൊടുത്ത കേസുകളും ഫോറെസ്റ്റ് act പ്രകാരം എടുത്ത പുലിനഖ കേസും, കഞ്ചാവ് കേസും ഒക്കെ freezer ൽ ആയതും ഇത് കാരണം തന്നെയാവണം. എന്തായാലും അയാളുടെ പാട്ടുകളുടെ ഗുണം കൊണ്ടൊന്നുമല്ല എന്ന് എല്ലാവർക്കും അറിയാം. അതിന് എന്തെങ്കിലും മേന്മ വേണ്ടേ വരികൾക്ക്?

Ads by Google
Ads by Google
LATEST NEWS
TRENDING NOW