Wednesday, March 11, 2026 Last Updated 29 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 09 Nov 2025 04.56 PM

ജപ്പാൻ തീരത്ത് 6.7 തീവ്രതയിൽ ഭൂചലനം; സൂനാമി മുന്നറിയിപ്പ്

uploads/news/2025/11/809951/00-erthu.gif
photo; representative image

ടോക്യോ: ഞായറാഴ്ച വൈകുന്നേരം ജപ്പാൻ തീരത്ത് ഉണ്ടായ ഭൂകമ്പം 6.7 തീവ്രത രേഖപ്പെടുത്തി. സമുദ്രത്തിലുണ്ടാ ഭൂകമ്പം 6.7 തീവ്രത രേഖപ്പെടുത്തി. സമുദ്രത്തിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് ഇവാട്ടെ പ്രിഫെക്ചർ പ്രവിശ്യ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കയാണ്.

സമുദ്രത്തിൽ 10 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടർന്ന് മേഖലയിൽ സൂനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഒരു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ തീരമേഖലയിൽ നിന്നു വിട്ടുനിൽക്കണമെന്ന് അധികൃതർ .

തൊഹോകു ഷിങ്കൻസെൻ പ്രദേശങ്ങളിൽ വൈദ്യുതി  വിതരണം നിലച്ചു. ഷിൻ-അമോറി സ്റ്റേഷനുകൾക്കിടയിൽ റെയിൽ ഗതാഗതം നിർത്തി. മിയാഗി പ്രിഫെക്ചറിലെ ഒനാഗാവ നഗരത്തിൽ ഒരു ആണവ നിലയവും പ്രവർത്തിക്കുന്നുണ്ട്.തീരത്ത് നിന്ന് മാറിത്താമസിക്കാനും പ്രദേശത്ത് ഉണ്ടായേക്കാവുന്ന തുടർചലനങ്ങൾക്കും സുനാമി തിരമാലകൾക്കും എതിരെ ജാഗ്രത പാലിക്കാനും പ്രധാനമന്ത്രി സനേ തകായിച്ചി മുന്നറിയിപ്പ് നൽകി.

Ads by Google
Ads by Google
TRENDING NOW