Wednesday, March 11, 2026 Last Updated 29 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 20 Jul 2025 04.44 PM

ജപ്പാൻ തിരഞ്ഞെടുപ്പ് ഇന്ന്; ഭരണമുന്നണി തോൽക്കുമെന്ന് സർവേ

uploads/news/2025/07/792075/3.gif
photo - twitter

ടോക്കിയോ : ജപ്പാനിൽ ഇന്ന് തിരഞ്ഞെടുപ്പ്. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് 125 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ലക്ഷക്കണക്കിന് വോട്ടർമാർ ഇന്ന് വോട്ട് രേഖപ്പെടുത്തും. പണപ്പെരുപ്പം, യുഎസുമായുള്ള വ്യാപാര കരാർ, കുടിയേറ്റം എന്നി വിഷയങ്ങള്‍ ​ജനങ്ങളെ ബാധിച്ച് സമയത്താണ് തിരഞ്ഞെടുപ്പ്.

പാർലമെന്റിന്റെ 248 അംഗ ഉപരിസഭയിലെ പകുതി സീറ്റുകളിലാണു തിരഞ്ഞെടുപ്പ്. ഭൂരിപക്ഷം നിലനിർത്താൻ ഇഷിബയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്കും ഘടക കക്ഷിക്കും കൂടി 50 സീറ്റെങ്കിലും കിട്ടണം. ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കാത്ത ബാക്കി 124 സീറ്റുകളിൽ ഭരണമുന്നണിക്ക് 75 എണ്ണമാണുള്ളത്.

തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഷിഗേറു ഇഷിബയുടെ മുന്നണി പരാജയപ്പെടുമെന്ന് അഭിപ്രായ വോട്ടെടുപ്പുകൾ പ്രവചിക്കുന്നുത്. കഴിഞ്ഞ ഒക്ടോബറിൽ അധോസഭ തിരഞ്ഞെടുപ്പിൽ ഇഷിബയ്ക്കു കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇന്നത്തെ ഫലം കൂടി എതിരായാൽ രാജിവയ്ക്കേണ്ടിവരും.

Ads by Google
Ads by Google
TRENDING NOW