Saturday, March 14, 2026 Last Updated 6 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 09 Nov 2025 12.13 PM

മരത്തൊലി ചവച്ച് നീര്‍ കുടിക്കും, ഒരു കുടുംബത്തില്‍ തന്നെ ഒരുലക്ഷത്തിലധികം അംഗങ്ങള്‍: ഇവനാണ് വൈക്കോല്‍ നിറക്കാരന്‍ വവ്വാല്‍

straw, colored, fruit, bat

വവ്വാലുകളുടെ പലയിനത്തെക്കുറിച്ച് നാം കേട്ടറിഞ്ഞിട്ടുണ്ട്. ഇവയില്‍ ആഫ്രിക്കയില്‍ വ്യാപകമായി കാണപ്പെടുന്ന വലുപ്പമേറിയ വവ്വാലാണ് വൈക്കോല്‍ നിറക്കാരന്‍ പഴംതീനി വവ്വാല്‍. പഴംതീനി വിഭാഗത്തില്‍പെട്ട വവ്വാലുകളില്‍ ഏറെ ബൃഹത്തായ ഒരു സ്പീഷീസാണ് ഇത്. ഈ വവ്വാലിന് ഒരു പ്രത്യേകതയുണ്ട്. ഇവ മരങ്ങളുടെ തൊലി ചവയ്ക്കാറുണ്ട്. അതില്‍നിന്ന് നീര്‍ കുടിക്കാനായിട്ടാണ് ഇത്. ആഫ്രിക്കന്‍ മെഗാബാറ്റ്‌സ് എന്ന ഗണത്തില്‍ ഉള്‍പ്പെടുന്ന വവ്വാലാണ് എയ്‌ഡോലോന്‍ ഹെല്‍വം എന്ന ശാസ്ത്രീയനാമമുള്ള ഇവ.

അറേബ്യന്‍ മേഖലയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലും ഇവയെ കണ്ടെത്താറുണ്ട്. 230 മുതല്‍ 340 ഗ്രാം വരെ ഭാരം വരുന്നവയാണ് ഇവ. 14 മുതല്‍ 23 വരെ സെന്റിമീറ്റര്‍ നീളത്തില്‍ ഇവ വളരും. ആണ്‍വവ്വാലുകള്‍ക്ക് പെണ്‍വവ്വാലുകളേക്കാള്‍ നീളവുമുണ്ട്. പേരു സൂചിപ്പിക്കുന്നതു പോലെ വൈക്കോല്‍നിറമാണ് ഈ വവ്വാലിന്റെ കഴുത്തിലും പുറത്തും.പുഷ്പങ്ങളും പഴങ്ങളും ഭക്ഷിക്കുന്ന ഇവയ്ക്ക് വിത്തുകളും പൂമ്പൊടിയും വിതരണം ചെയ്യുകയെന്ന വലിയ ദൗത്യം വഹിക്കാനുണ്ട്.

സാമൂഹികപരമായി വളരെ ഇടപഴകിയുള്ള ഒരു ജീവിതരീതിയാണ് ഈ വവ്വാലുകള്‍ പിന്തുടരുന്നത്. ഒരുലക്ഷത്തിലധികം അംഗങ്ങളുള്ള ഗ്രൂപ്പുകളായാണ് ഇവ ജീവിക്കുന്നത്. വളരെ വിലപിടിപ്പുള്ള ആഫ്രിക്കന്‍ തേക്കുമരത്തിന്റെ പരാഗണത്തില്‍ ഇവയുടെ പങ്ക് വലുതാണ്. പൊതുവെ ഇവ രാത്രിയിലാണു ഭക്ഷണം തേടിയിറങ്ങാറുള്ളത്. എന്നാല്‍ ആവശ്യമെങ്കില്‍ പകല്‍ സമയത്തും ഇറങ്ങും. മരത്തൊലികള്‍ കൂടാതെ പൂക്കള്‍, ഇലകള്‍, തേന്‍, പഴങ്ങള്‍ എന്നിവയും കഴിക്കാറുണ്ട്. ഈ വവ്വാലിനെ ആഫ്രിക്കയിലെ തദ്ദേശീയര്‍ മാംസത്തിനായി വ്യാപകമായി വേട്ടയാടാറുമുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW