Saturday, March 14, 2026 Last Updated 19 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Oct 2025 12.17 PM

അവശ്വസനീയം: ആകാശത്ത് വവ്വാലിന്റെ അമ്പരപ്പിക്കുന്ന ഇരപിടുത്തം, ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറല്‍

bat, attack, bird

ആകാശത്ത് ഒരു വവ്വാലിന്റെ വേറിട്ട ഇരതേടല്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. യൂറോപ്പിലെ ഏറ്റവും വലിയ വവ്വാല്‍ വംശമായ ഗ്രേറ്റര്‍ നൊക്ട്യൂള്‍ ബാറ്റാണ് പറക്കുന്നതിനിടയില്‍ ഒരു റോബിന്‍ പക്ഷിയെ പിടികൂടുകയും അതിനെ ഭക്ഷിക്കുകയും ചെയ്തത്. 23 മിനിറ്റ് നീണ്ട പറക്കലിനിടെയാണ് വവ്വാല്‍ ഇതു ചെയ്തത്.വവ്വാലിന്റെ ഇരതേടല്‍ ഓഡിയോയും ഗവേഷകര്‍ പുറത്തുവിട്ടു.

വീഡിയോ വൈറലായതോടെ പലരും അമ്പരപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. പൊതുവെ വവ്വാലിനോടുള്ള പേടി കൈറോപ്‌റ്റോഫോബിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. ലോകമെങ്ങും ഒട്ടേറെപ്പേര്‍ക്ക് ഈ പേടിയുണ്ട്. ഇങ്ങനെയുള്ളവര്‍ വവ്വാലുകളുടെ അധിവാസമേഖലകളായ ഗുഹകള്‍, വന്‍മരങ്ങള്‍, ഉപേക്ഷിക്കപ്പെട്ട ഖനികള്‍ തുടങ്ങിയിടങ്ങളില്‍ പോകാതെ നോക്കാറുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW