Wednesday, March 11, 2026 Last Updated 59 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 09 Nov 2025 11.50 AM

ദേശീയ ഗാനമായിരുന്നെങ്കില്‍ എന്ത് ഭംഗിയായേനെ', ഗണഗീതത്തില്‍ റിപ്പോര്‍ട്ട് തേടി വി ശിവന്‍കുട്ടി

sivankutty

തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയത്. ഏത് സാഹചര്യത്തിലാണ് കുട്ടികളെ കൊണ്ട് പോയി പാട്ട് പാടിപ്പിച്ചത് എന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനാണ് റിപ്പോര്‍ട്ട് തേടിയത് എന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
സിബിഎസ് സി സ്‌കൂളിലെ കുട്ടികളാണ് ഗാനം ആലപിച്ചത്. എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ എന്ന നിലയിലാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ പരിപാടിയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയതിന്റെ യുക്തിയില്‍ സംശയം പ്രകടിപ്പിച്ച മന്ത്രി, ഗണഗീത്തിന് പകരം ദേശീയ ഗാനം പാടിയിരുന്നു എന്ത് ഭംഗിയായേനെ എന്നും പ്രതികരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW