Friday, March 13, 2026 Last Updated 13 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.45 AM

‘ഒറ്റപ്പെടൽ എന്ന വലിയ സാമൂഹിക യാഥാർത്ഥ്യത്തെ അടയാളപ്പെടുത്തിയ ചിത്രമാണ് 'സുഖമാണോ സുഖമാണ്'’; അഭിനന്ദിച്ച് മന്ത്രി വി. ശിവന്‍കുട്ടി

v-sivankutty
photo-www.facebook.com/comvsivankutty

അരുണലാൽ രാമചന്ദ്രൻ സംവിധാനം ചെയ്ത സുഖമാണോ സുഖമാണ് രണ്ടാം വാരത്തിലേക്ക് വിജയകരമായി കടക്കുമ്പോൾ ചിത്രം കണ്ട ശേഷം അഭിനന്ദങ്ങളുമായി വിദ്യാഭ്യാസമന്ത്രി ശ്രീ വി. ശിവൻകുട്ടി .സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രി അഭിനന്ദനം അറിയിച്ചത്.

‘ഒറ്റപ്പെടൽ എന്ന വലിയ സാമൂഹിക യാഥാർത്ഥ്യത്തെ അടയാളപ്പെടുത്തിയ ചിത്രമാണ് 'സുഖമാണോ സുഖമാണ്'. അരുൺലാൽ രാമചന്ദ്രനാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മനംതുറന്നൊരു വാക്കിലൂടെയും സ്നേഹപൂർവ്വമായൊരു നോട്ടത്തിലൂടെയും മാറ്റിയെടുക്കാവുന്നതാണ് മനുഷ്യൻ അനുഭവിക്കുന്ന പല ഏകാന്തതകളുമെന്ന് ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. പുതുതലമുറയും മുതിർന്നവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട വസ്തുതയാണ് ഇത്, എന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. രാമചന്ദ്രൻ നായരുടെ മകനാണ് അരുൺലാൽ’ എന്നാണ് ശിവന്‍കുട്ടി കുറിച്ചത്.

പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ സുഖമാണോ സുഖമാണ് ചിത്രത്തിൽ മാത്യു തോമസ്, ദേവികാ സഞ്ജയ്, ജഗദീഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫാമിലി എന്റെർറ്റൈനർ സുഖമാണോ സുഖമാണിന്റെ നിർമ്മാണം ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ്. സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍, ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് എന്നിവരാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW