Sunday, March 15, 2026 Last Updated 29 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 08.32 PM

ലൈബ്രറിയിൽ കയറി പുസ്തകം വായിച്ചാൽ 10 ഗ്രേസ് മാർക്ക്; സ്‌കൂളുകളിൽ വായനാശീലം വളർത്താൻ പുത്തൻ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രി

സ്കൂൾ ലൈബ്രറികളിലെ പുസ്തകങ്ങൾ കുട്ടികൾ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് 10 മാർക്ക് വരെ നൽകിക്കൊണ്ട് അവരെ വായനയിലേക്ക് ആകർഷിക്കാൻ ആലോചിക്കുന്നത്.
v sivankutty, grace mark

കുട്ടികളില്‍ വായനാശീലം തിരിച്ചുപിടിക്കുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി .

സ്കൂൾ ലൈബ്രറികളിലെ പുസ്തകങ്ങൾ കുട്ടികൾ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് 10 മാർക്ക് വരെ നൽകിക്കൊണ്ട് അവരെ വായനയിലേക്ക് ആകർഷിക്കാൻ ആലോചിക്കുന്നത്.

അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കാൻ ലക്ഷ്യമിടുന്നതായും മന്ത്രി വിവരിച്ചു. അക്കാദമിക് നിലവാരവും പൊതുവിജ്ഞാനവും പത്രം വായനയിലൂടെയും പുസ്തക വായനയിലൂടെയും മെച്ചപ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW