-->
ചെന്നൈ: ഐപിഎല്‍ പുതിയ സീസണ് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മലയാളിതാരം സഞ്ജുസാംസണിന്റെ രാജസ്ഥാന്‍ വിടല്‍ വലിയ ചര്‍ച്ചയാണ്. സഞ്ജു എങ്ങോട്ട് പോകുമെന്ന രീതിയില്‍ അന്വേഷണങ്ങളും പഠനങ്ങളുമൊക്കെ നടക്കുമ്പോള്‍ ഐപിഎല്‍ 2026 ന് മുമ്പ് സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിംഗ്സ് കരാറാക്കുമോ എന്നാണ് ആരാധകര്‍ നോക്കുന്നത്.
ഒന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അടുത്ത സീസണിന് മുമ്പ് മെഗാ ട്രേഡ് നടക്കുമെന്ന് പുതിയ റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. സാംസണ്‍ ആര്‍ആര്‍ വിടാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സില്‍ പുതിയ പരിശീലകരും ബാക്ക്‌റൂം സ്റ്റാഫുകളും എത്തിയിട്ടുള്ള സാഹചര്യത്തില്‍ മാറ്റങ്ങള്‍ക്കിടയിലും അദ്ദേഹം ഫ്രാഞ്ചൈസി വിടുമെന്ന് ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
2018 സീസണ്‍ മുതല്‍ രാജസ്ഥാനൊപ്പം കളിക്കുന്ന സഞ്ജു 2021 മുതല്‍ ടീമിന്റെ നായകസ്ഥാനത്തുമുണ്ട്. ഐപിഎല്‍ 2022 ഫൈനലില്‍ ആര്‍ആറിനെ നയിച്ച സാംസണെ ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുമ്പ് 18 കോടി രൂപയ്ക്ക് സാംസണ്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ താരം ഫ്രാഞ്ചൈസി വിടാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് (സിഎസ്‌കെ) മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും താരമോ ഫ്രാഞ്ചൈസിയോ ഒരു സൂചനയും നല്‍കിയിട്ടില്ല.
സഞ്ജുവിന് വേണ്ട സിഎസ്‌കെ ഏതെങ്കിലും താരത്തെ വെച്ചുമാറിയേക്കുമെന്ന് വരെയാണ് കേള്‍ക്കുന്നത്. രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്ക്‌വാദ്, ശിവംദുബേ എന്നീ മൂന്ന് കളിക്കാരില്‍ ഒരാളെ പകരം നല്‍കുന്ന വ്യവസ്ഥയിലാകും സഞ്ജു ചെന്നൈയില്‍ എത്തുക. രവീന്ദ്ര ജഡേജയെ കിട്ടിയാല്‍ രാജസ്ഥാന്‍ റോയല്‍സിന് ക്യാപ്റ്റന്‍സി പ്രശ്‌നവും പരിഹരിക്കപ്പെടും. മികച്ച സ്പിന്നറും ബാറ്ററും ഫീല്‍ഡറുമാണ് ജഡേജ. ആര്‍ആറിന്റെ ക്യാപ്റ്റന്‍സി ലഭിച്ചാല്‍ ജഡേജയ്ക്കും ഈ കരാറിന് സമ്മതിക്കാം. പക്ഷേ നായകനായി അദ്ദേഹം മികവ് കാട്ടയിട്ടില്ല.
ആര്‍ആറുമായി ഐപിഎല്‍ കരിയര്‍ ആരംഭിച്ച അദ്ദേഹം രണ്ട് വര്‍ഷം അവരുമായി പ്രവര്‍ത്തിച്ച ശേഷമാണ് സിഎസ്‌കെയില്‍ എത്തിയത്. ആര്‍.ആറിനെ നയിക്കുന്ന സാംസണിന് പകരമായി ഋതുരാജ് ഗെയ്ക്ക്‌വാദ് രാജസ്ഥാന് ഗുണമാകും. ധോണിക്ക് പകരക്കാരനായി പ്രവര്‍ത്തിക്കുന്ന ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സി.എസ്.കെയ്ക്ക് ആവശ്യമാണ്. ധോണിയുടെ ദീര്‍ഘകാല പകരക്കാരനായി സാംസണെ മാറ്റാം. സാംസണിന്റെ നിലവാരത്തിലുള്ള ഒരു കളിക്കാരനെ ലഭിക്കാന്‍, സി.എസ്.കെക്ക് അവരുടെ ക്യാപ്റ്റനെ കൈമാറേണ്ടി വന്നേക്കാം.
ശിവം ദുബെ ഇപ്പോള്‍ പന്തിലും അദ്ദേഹം നിര്‍ണായക സംഭാവന നല്‍കുന്നു. മുമ്പ് ആര്‍.ആറിന്റെ ഭാഗമായിരുന്ന ദുബെ, സാംസണിന് പകരം ആര്‍.ആറിലേക്ക് മാറ്റുന്നത് സി.എസ്.കെയ്ക്ക് പരിഗണിക്കാവുന്ന മറ്റൊരു ഓപ്ഷനായിരിക്കാം.