Friday, March 13, 2026 Last Updated 11 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 08 Nov 2025 12.01 PM

ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കുക എന്ന സ്വപ്നം വിദൂരമല്ല ; 51,551 രൂപയ്ക്ക് പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുമായി സീലിയോ

zelio, eeva, electric, scooter

ചെറിയ പൈസയ്ക്ക് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ സീലിയോ ഇ മൊബിലിറ്റി. ഈവ സീരീസിലേക്കാണ് പുത്തന്‍ പുതിയ മൂന്ന് ഇവികള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ സാന്നിധ്യം ശക്തിപ്പെടുത്താനായി ഈവ ഇക്കോ LX, ഈവ ഇക്കോ ZX, ഈവ ZX എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്നത്.

യുവ റൈഡര്‍മാര്‍, സ്ത്രീകള്‍, സുരക്ഷിതവും പ്രായോഗികവും സാമ്പത്തികവുമായ മൊബിലിറ്റിക്ക് മുന്‍ഗണന നല്‍കുന്ന കുടുംബങ്ങള്‍ എന്നിവരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ ഈവ നിര നിര്‍മിച്ചിരിക്കുന്നതെന്നും കമ്പനി പറയുന്നു. രാജ്യവ്യാപകമായി സീലിയോ ഡീലര്‍ഷിപ്പുകളില്‍ പുതിയ ഈവ മോഡലുകള്‍ ഇപ്പോള്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഈ ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്കായി ബുക്കിംഗുകള്‍ ഔദ്യോഗികമായി ആരംഭിച്ചിട്ടുമുണ്ട്.

മോഡലുകളെ കൂടുതല്‍ അറിയാം....

ഈവ ZX - 65,051 രൂപയുടെ എക്‌സ്‌ഷോറൂം വില വരുന്ന ഈവയുടെ ഈ വേരിയന്റ് 12-32Ah/42Ah ജെല്‍ മുതല്‍ 60V/30Ah-72V/32Ah ലിഥിയം കോണ്‍ഫിഗറേഷനുകള്‍ വരെയുള്ള ഒന്നിലധികം ബാറ്ററി ഓപ്ഷനുകള്‍ ഉപയോഗിച്ച് വാങ്ങാനാവും. 60/72V BLDC മോട്ടോര്‍ ഓപ്ഷനുകളും ഇതിലുണ്ടെന്നാണ് സീലിയോ പറയുന്നത്. ബാറ്ററി ഫുള്‍ ചാര്‍ജാവാന്‍ വെറും 1.5 യൂണിറ്റ് കറണ്ട് മതിയെന്നാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ പറയുന്നത്. ഫുള്‍ ചാര്‍ജില്‍ ഇവിക്ക് 60-90 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യാനും സാധിക്കും. റിയര്‍ ഡ്രം ബ്രേക്ക്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, ഹൈഡ്രോളിക് സസ്പെന്‍ഷന്‍, രണ്ട് വീലുകളിലും 90-90/12 സെക്ഷന്‍ ടയറുകള്‍ എന്നിവയും ഈവ ZX പതിപ്പില്‍ ഒരുക്കിയിട്ടുണ്ട്. ഇത് ബ്രേക്കിംഗ് ആത്മവിശ്വാസവും യാത്രാ സുഖവും വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ കൂടിയാണ്. ഗ്ലോസി ബ്ലാക്ക്, ഗ്ലോസി ഗോള്‍ഡന്‍, ഗ്ലോസി റെഡ്, മാറ്റ് ബ്ലൂ, ഗ്ലോസി വൈറ്റ് എന്നിവയുള്‍പ്പെടെയുള്ള പുതിയ കളര്‍ ഓപ്ഷനുകളോടെ ഈവ ZX സ്വന്തമാക്കാം.

ഈവ ഇക്കോ LX - ദൈനംദിന സിറ്റി യാത്രയ്ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ മോഡലിന് വെറും 51,551 രൂപ മുതലാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. സിംഗിള്‍ ചാര്‍ജില്‍ 60 മുതല്‍ 90 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ പ്രാപ്തമായ ഇവി സാധാരണക്കാര്‍ക്കെല്ലാം താങ്ങാനാവും. ഫുള്‍ ചാര്‍ജില്‍ 1.5 യൂണിറ്റ് വൈദ്യുതി മാത്രം ഉപയോഗിക്കുകയും ചെയ്യുന്ന 48/60V BLDC മോട്ടോര്‍ ഉപയോഗിച്ചാണ് ഈവ ഇക്കോ LX പ്രവര്‍ത്തിക്കുന്നത്. 48-60V/32Ah ജെല്‍, 60V/30Ah ലിഥിയം ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമായ ഇക്കോ LX ഇവിയുടെ മറ്റ് സവിശേഷതകളിലേക്ക് നോക്കിയാല്‍ ഇരുവശത്തും ഡ്രം ബ്രേക്കുകള്‍, ഹൈഡ്രോളിക് സസ്പെന്‍ഷന്‍, സ്ഥിരതയുള്ളതും സുഖകരവുമായ നഗര യാത്രകള്‍ക്കായി മുന്നിലും പിന്നിലും 3.00-10 സെക്ഷന്‍ ടയറുകള്‍ എന്നിവയെല്ലാമാണ് സീലിയോ ഒരുക്കിയിരിക്കുന്നത്. വിശാലമായ 36 ലിറ്റര്‍ ബൂട്ട് സ്‌പേസ്, ഈടുനില്‍ക്കുന്ന ഷാസി, കണ്‍ട്രോളര്‍, ഗ്ലോസി ബ്ലാക്ക്, ഗ്ലോസി ഗ്രേ, ഗ്ലോസി റെഡ്, ഗ്ലോസി ബ്ലൂ ഫിനിഷുകള്‍ എന്നിവയും സ്‌കൂട്ടറില്‍ വാഗ്ദാനം ചെയ്യുന്നു.

ഈവ ഇക്കോ ZX - 53,551 രൂപ മുതല്‍ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്ന പുതിയ ഈവ ഇക്കോ ZX അതിന്റെ യുണീക് സ്‌റ്റൈല്‍ അപ്ഗ്രേഡുമായാണ് വരുന്നത്. വിശ്വസനീയമായ 48/60V BLDC മോട്ടോര്‍, സിംഗിള്‍ ചാര്‍ജില്‍ 60-90 കിലോമീറ്റര്‍ റേഞ്ച്, 1.5 യൂണിറ്റ്/ചാര്‍ജ് ഉപഭോഗം എന്നിവയെല്ലാമാണ് ഇവിയുടെ പ്രത്യേകതകള്‍. 12-32Ah ജെല്‍, 60V/30Ah ലിഥിയം ബാറ്ററി ഓപ്ഷനുകളിലും ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാനാവും. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകള്‍, ഹൈഡ്രോളിക് സസ്പെന്‍ഷന്‍, 90-90/12 ഫ്രണ്ട്, 90-100/10 റിയര്‍ ടയറുകള്‍ എന്നിവ ഒരുക്കിയിരിക്കുന്നതിനാല്‍ ഈവ ഇക്കോ ZX ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിന് മികച്ച റോഡ് പ്രസന്‍സും കണ്‍ട്രോളും സീലിയോ ഇ മൊബിലിറ്റി ഉറപ്പാക്കുന്നു. ഗ്ലോസി ബ്ലാക്ക്, ഗ്ലോസി ഗ്രേ, ഗ്ലോസി റെഡ്, ഗ്ലോസി ബ്ലൂ, ഗ്ലോസി വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകളിലാണ് മോഡല്‍ വിപണിയിലെത്തിയിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW