Wednesday, March 11, 2026 Last Updated 42 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 05.03 PM

റോബോട്ടിക് കൈകളും കാലുകളും സജ്ജീകരിച്ച ഹൈടെക് വീൽചെയറിൽ ഇരിക്കുന്ന വികലാംഗ കഥാപാത്രമായി പൃഥ്വി; ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കിട്ട് പ്രിയങ്ക ചോപ്ര ജൊനാസ്

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു നായകനാകുന്ന ഇതിഹാസ ചിത്രം. ഇപ്പോഴിതാ ഈ സിനിമയില്‍ വില്ലന്‍ കഥാപാത്രം ചെയ്യുന്ന പൃഥ്വിരാജ് സുകുമാരന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്യുകയാണ് സിനിമയിലെ നായിക കൂടിയായ പ്രിയങ്ക ചോപ്ര ജൊനാസ്.
S.S. Rajamouli, Mahesh Babu, Priyanka Chopra Jonas, Prithviraj Sukumaran
Prithviraj Sukumaran as Kumbha (Image Source: Instagram)

ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ ഓരോ ചിത്രങ്ങള്‍ക്കു വേണ്ടി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രാജമൗലിയുടെ സംവിധാനത്തില്‍ തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു നായകനാകുന്ന ഇതിഹാസ ചിത്രം അനൗണ്‍സ് ചെയ്ത അന്നുമുതല്‍ ഈ ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നുണ്ട്. രാജമൗലി ചിത്രത്തിലാണ് താന്‍ അഭിനയിക്കുന്നതെന്ന് മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജില്‍ നിന്നു കൂടി അറിഞ്ഞതോടെ പ്രേക്ഷകര്‍ അതിന്റെ വിശേഷങ്ങള്‍ കാത്തിരിക്കുകയാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സംവിധായകന്‍ രാജമൗലിയും നായകന്‍ മഹേഷ് ബാബുവും വില്ലന്‍ പൃഥ്വിരാജും നായിക പ്രിയങ്ക ചോപ്രയും പങ്കിട്ട എക്സ് പ്ലാറ്റ്ഫോമിലെ ട്രോള്‍ ചാറ്റുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അതില്‍ പൃഥ്വിരാജിന്റെ വില്ലന്‍ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനയും മഹേഷ് ബാബു പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ഈ ഇതിഹാസ ചിത്രത്തിലെ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കിട്ടിരിക്കുകയാണ് സിനിമയിലെ നായിക കൂടിയായ പ്രിയങ്ക ചോപ്ര ജൊനാസ്. കുംഭനായി അഭിനയിക്കുന്ന പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്കാണ് പ്രിയങ്ക പങ്കിട്ടിരിക്കുന്നത്. ‘‘ഇതിലൂടെ നമുക്ക് തുടങ്ങാം...കുംഭയെ പരിചയപ്പെടാം... പൃഥ്വിരാജ് സുകുമാരന്‍...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പ്രിയങ്ക പോസ്റ്റര്‍ പങ്കിട്ടിരിക്കുന്നത്. പോസ്റ്ററില്‍ റോബോട്ടിക് കൈകളും കാലുകളും സജ്ജീകരിച്ച ഹൈടെക് വീൽചെയറിൽ ഇരിക്കുന്ന ഒരു വികലാംഗ കഥാപാത്രമായി പൃഥ്വിരാജിനെ കാണാം. വികലാംഗനെങ്കിലും ആ കണ്ണിലെ തീക്ഷ്ണതയും മാസ്സ് ലുക്കും വില്ലന്‍ കഥാപാത്രത്തിന് കിടിലന്‍ അപ്പിയറന്‍സ് നല്‍കുന്നുണ്ട്.
ഭീഷണിപ്പെടുത്തുന്ന എതിരാളിയെ ജീവിതത്തിലേക്ക് കൊണ്ടുവന്ന് അതിനെ സൃഷ്ടിപരമായി സംതൃപ്തി നല്‍കുന്ന രീതിയില്‍ അവതരിപ്പിക്കാനാണ് താന്‍ ഈ സിനിമയില്‍ ശ്രമിക്കുന്നതെന്ന് രാജമൗലി പറഞ്ഞിരുന്നു. ആരാധകര്‍ കാത്തിരുന്നതിനേക്കാള്‍ മാസ്സായി ക്യാരക്റ്റർ പോസ്റ്റർ ഫസ്റ്റ് ലുക്ക് പങ്കിട്ടതു കൊണ്ട് ​‍പ്രേക്ഷകരുടെ ആവേശവും കാത്തിരിപ്പും ഇരട്ടിയായിട്ടുണ്ട്. കാത്തിരിക്കുന്നു, ഇത് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമെന്നാണ് പലരും കുറിക്കുന്നത്.

ആഗസ്റ്റിൽ ‘ഗ്ലോബ് ട്രോട്ടർ’ ചിത്രത്തിന്റെ വിശദാംശങ്ങൾ നവംബറിൽ ടീം വെളിപ്പെടുത്താൻ തുടങ്ങുമെന്ന് രാജമൗലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ സമയത്ത് രാജമൗലി പങ്കുവെച്ചത്, “ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള പ്രിയപ്പെട്ട സിനിമാപ്രേമികളേ, മഹേഷിന്റെ ആരാധകരേ, ഞങ്ങൾ ഷൂട്ടിംഗ് ആരംഭിച്ചിട്ട് കുറച്ചു നാളായി, സിനിമയെക്കുറിച്ച് അറിയാനുള്ള നിങ്ങളുടെ ആകാംക്ഷയെ ഞങ്ങൾ അഭിനന്ദിക്കുന്നു....’’ എന്നാണ്.

Ads by Google
Friday 07 Nov 2025 05.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW