Saturday, March 14, 2026 Last Updated 18 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 08.37 AM

' അയാളെ സഹിക്കാന്‍ പറ്റില്ല, ചില കാര്യങ്ങള്‍ പരസ്യമായി പറയാനാകില്ല' ; വടിവേലുവിനെതിരെ നടി സോന ഹെയ്ഡന്‍

says, with

നടന്‍ വടിവേലുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി സോന ഹെയ്ഡന്‍. കുസേലന്‍ എന്ന സിനിമയ്ക്ക് ശേഷം താന്‍ ബോധപൂര്‍വ്വം തന്നെ വടിവേലുവിനൊപ്പമുളള സിനിമകള്‍ ഒഴിവാക്കുകയായിരുന്നുവെന്നാണ് സോന പറയുന്നത്. വടിവേലുവിനൊപ്പം അഭിനയിക്കാന്‍ നിരവധി ഓഫറുകള്‍ വന്നിരുന്നുവെന്നും എന്നാല്‍ തന്റെ ആത്മാഭിമാനം അതിന് അനുവദിച്ചില്ലെന്നും താരം പറയുന്നു.

''ഒരു ഘട്ടത്തില്‍ ഞാന്‍ അഭിനയം തന്നെ നിര്‍ത്താന്‍ ആലോചിച്ചിരുന്നു. ഈ ഇന്‍ഡസ്ട്രിയില്‍ ആരേയും വിശ്വസിക്കാനാകില്ല. ഒരുപാട് പേരില്‍ നിന്നും പലതരത്തിലുള്ള പ്രശ്‌നങ്ങളും നേരിട്ടു. ഇനിയും ഇതൊന്നും സഹിക്കാന്‍ പറ്റില്ല എന്നായി. അതോടെയാണ് ഞാന്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും അകലം പാലിക്കാന്‍ തീരുമാനിച്ചത്'' എന്നാണ് താരം പറയുന്നത്.

''വടിവേലുവിനൊപ്പം അഭിനയിക്കാന്‍ 16 സിനിമകളില്‍ നിന്നും ഓഫര്‍ വന്നിരുന്നു. പക്ഷെ ഞാന്‍ അതെല്ലാം നിരസിച്ചു. അയാളെ സഹിക്കാന്‍ പറ്റില്ല. ഒരാള്‍ക്കും അയാളെ കൈകാര്യം ചെയ്യാനാകില്ല. ചില കാര്യങ്ങളൊന്നും എനിക്ക് പരസ്യമായി പറയാനാകില്ല. എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് ആത്മാഭിമാനമാണ്'' എന്നും സോന പറയുന്നു.

തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചിട്ടുളള നടിയാണ് സോന ഹെയ്ഡന്‍. കാസ്റ്റിങ് കൗച്ച് അടക്കമുളള സിനിമ മേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് സോന മുമ്പ് തുറന്നു പറഞ്ഞിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW