Saturday, March 14, 2026 Last Updated 25 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 06 Nov 2025 09.39 AM

' കേരളീയജാതി മനസ്സില്‍ പൂര്‍ണ്ണരായി കണക്കാക്കപ്പെടാത്ത മനുഷ്യര്‍ക്ക് അംഗീകാരം കിട്ടുമ്പോള്‍ ചിലര്‍ക്ക് അസ്വസ്ഥത ആകുലത ' ; പുഷ്പവതി

reacts, state
photo-www.facebook.com/pushpavathy.poypadathu

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനു പിന്നാലെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ഗായിക പുഷ്പവതി പൊയ്പാടത്ത്. കേരളീയ ജാതിമനസ്സില്‍ ഇപ്പോഴും പൂര്‍ണരായി കണക്കാക്കപ്പെടാത്ത മനുഷ്യര്‍ക്ക് അംഗീകാരം കിട്ടുമ്പോള്‍ ചിലര്‍ അസ്വസ്ഥരാകുന്നു എന്ന് പുഷ്പവതി ഫേസ്ബുക്കില്‍ കുറിച്ചു. ' ചെമ്പാവ് പുന്നെല്ലിന്‍ ചോറോ' എന്ന ഗാനം ആ വര്‍ഷത്തെ ഏറ്റവും ജനപ്രിയമായ ഗാനമായി മാറിയിട്ടും പുരസ്‌കാരം ലഭിക്കാതിരുന്നതിനെ കുറിച്ചും കുറിപ്പില്‍ പുഷ്പവതി പരാമര്‍ശിച്ചു.

പുഷ്പവതി പൊയ്പാടത്തിന്റെ കുറിപ്പ്:

ചെമ്പാവ് പുന്നെല്ലിൻ ചോറോ എന്ന ഗാനം 2011ൽ Bijibal Maniyil ന്റെസംഗീതത്തിൽ Salt &Pepper എന്ന Ashique Abu സംവിധാനം ചെയ്ത സിനിമയിൽ ഞാൻ പാടിയ ഗാനമാണ്. ആ വർഷം ഇറങ്ങിയ ഗാനങ്ങളിൽ ഏറ്റവും ജനപ്രിയ ഗാനമായിരുന്നു അത്. ആ വർഷത്തെ ജനപ്രിയ ഗാനത്തിനോ അല്ലെങ്കിൽ പ്രത്യേക ജൂറി പരാമർശമോ ഒന്നും സംസ്ഥാന അവാർഡ് കമ്മിറ്റി ആ ഗാനത്തിനു തന്നില്ല.അതിനു ശേഷം അതെ ജോണറിൽ ഇറങ്ങിയ ഏനുണ്ടോടി, കാറ്റേ കാറ്റേ തുടങ്ങിയ ഗാനങ്ങൾക്ക് അവാർഡ് നൽകാൻ സംസ്ഥാന അവാർഡ് കമ്മിറ്റിക്ക് കഴിഞ്ഞു.കേരളത്തിൽ നിന്ന് കിട്ടിയില്ലെങ്കിലും ഹൈദ്രബാദ് ൽ വച്ചു നടന്ന "സന്തോഷം സൗത്ത് ഇന്ത്യൻ ഫിലിം അവാർഡ്" ആ ഗാനത്തിനു ലഭിച്ചു.ഹൈദ്രബാദ് താജ് ൽ വച്ചു നടന്ന അവാർഡ് ദാന ചടങ്ങിൽ ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ഉലകനായകൻ കമൽ ഹാസനിൽ നിന്നുമാണ് ആ പുരസ്കാരം ഏറ്റുവാങ്ങിയത്.കേരളം അത് അറിഞ്ഞത് പോലുമില്ല. കേരളീയജാതി മനസ്സിൽ ഇപ്പോഴും പൂർണ്ണരായി കണക്കാക്കപ്പെടാത്ത മനുഷ്യരുടെ പ്രതി നിധാനങ്ങൾക്ക് അംഗീകാരം കിട്ടുമ്പോൾ മറ്റുള്ളവർക്ക് ഉണ്ടാകുന്ന അസ്വസ്ഥത ആകുലത.. എന്താല്ലേ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW