Friday, March 13, 2026 Last Updated 24 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 06 Nov 2025 01.51 AM

മുഖ്യമന്ത്രി വ്യാഴാഴ്ച കുവൈത്തിലെത്തും;പൊതുപരിപാടി വെള്ളിയാഴ്ച മന്‍സൂരിയായിലെ അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍

Cheif Minister

കുവൈറ്റ് സിറ്റി: 28 വര്‍ഷങ്ങള്‍ക്ക് ശേഷം കുവൈറ്റ് സന്ദര്‍ശിക്കുന്ന കേരള മുഖ്യമന്ത്രി, കേരളത്തിന്റെ ജനനായകന്‍ പിണറായി വിജയനെ സ്വീകരിക്കാന്‍ കുവൈറ്റ് സജ്ജമായതായി സംഘാടകര്‍ അറിയിച്ചു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരകണക്കിന് ആളുകള്‍ ഈ മഹാസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വിലയിരുത്തി. മന്‍സൂരിയായിലെ അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി കുവൈറ്റ് മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. കുവൈറ്റിലെ ഏതാണ്ട് അറുപതോളം വരുന്ന വ്യത്യസ്ത സംഘടനകള്‍ ഈ സ്വീകരണ പരിപാടിക്കായി തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് സൗജന്യ വാഹനസൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. വ്യഴാഴ്ച്ച കുവൈറ്റില്‍ എത്തിച്ചേരുന്ന മുഖ്യമന്ത്രി അന്നേ ദിവസം ചില ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കുകയും വെള്ളിയാഴ്ച്ച നടക്കുന്ന ഈ മഹാസമ്മേളനത്തിന് ശേഷം കുവൈറ്റില്‍ നിന്ന് തിരിക്കും. ഈ മഹാസമ്മേളനം വിജയിപ്പിക്കാനും കുവൈറ്റ് കണ്ട എക്കാലത്തെയും മികച്ച പരിപാടിയാക്കി മാറ്റാനും മുഴുവന്‍ മലയാളികളും സഹകരിക്കണമെന്ന് സംഘാടക സമിതിക്ക് വേണ്ടി ടി വി ഹിക്മതും മലയാളം ഭാഷാമിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ സെക്രട്ടറി ജെ സജിയും അഭ്യര്‍ത്ഥിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW