-->
വിവാഹ വിരുന്നിനിടയില്‍ വിഭവങ്ങളുടെ പേരില്‍ ആളുകള്‍ തമ്മില്‍ തല്ലുകൂടുന്നത് ഒരു പുതിയ കാര്യമല്ല. കഴിഞ്ഞ ഏതാനും നാളുകളായി ഇത്തരത്തില്‍ ചോറിന്റെയും കറിയുടെയും പപ്പടത്തിന്റെയും പേരില്‍ വരെ അടിയുണ്ടാക്കുന്ന മലയാളികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് അങ്ങ് ഉത്തര്‍പ്രദേശിലും നടന്നിരിക്കുന്നത്. ഇവിടെ അടിയുണ്ടായത് ചിക്കന്‍ ഫ്രൈയുടെ പേരിലാണ്.
ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ആളുകള്‍ വിരുന്നില്‍ പങ്കെടുക്കാനായി ചിക്കന്‍ െ്രെഫ വിളമ്പുന്ന കൗണ്ടറില്‍ കാത്തു നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി അടിപൊട്ടിയത്. വരന്റെ കൂട്ടര്‍ക്ക് വിളമ്പിയ ചിക്കന്‍ െ്രെഫയുടെ അളവു കുറഞ്ഞു പോയി എന്ന കാരണത്താല്‍ തുടങ്ങിയ തര്‍ക്കം പൊടുന്നനെ അടിയില്‍ കലാശിക്കുകയായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ അതിനിടയില്‍ വിവാഹത്തിന് അതിഥികളായെത്തിയ സ്ത്രീകളും കുട്ടികളും പെട്ടുപോയി.
വരന്റെ ഭാഗത്തുള്ളവര്‍ പരാതി ഉന്നയിച്ചതിനെത്തുടര്‍ന്ന് അവര്‍ക്ക് കൂടുതല്‍ അളവില്‍ ചിക്കന്‍ െ്രെഫ വിളമ്പാനുള്ള ക്രമീകരണം വധുവിന്റെ കൂട്ടര്‍ ഒരുക്കിയെന്നും പക്ഷേ, ഭക്ഷണം വിളമ്പുന്നതില്‍ മാന്യത പാലിച്ചില്ലെന്ന് വരന്റെ കൂട്ടര്‍ ആരോപിച്ചതിനെത്തുടര്‍ന്ന് തര്‍ക്കം മുറുകുകയായിരുന്നുമാണ് സംഭവത്തിന് ദൃക്‌സാക്ഷികളായവരുടെ വിവരണം. സംഘര്‍ഷം വര്‍ധിച്ചതോടെ ആരോ സംഭവത്തെക്കുറിച്ച് പേവലീസില്‍ അറിയ്ക്കുകയായിരുന്നുവെന്നും പോലീസെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നുവെന്നും അതിഥികള്‍ വെളിപ്പെടുത്തി.
बिजनौर की एक शादी समारोह में चिकन फ्राई को लेकर भीषण लड़ाई हो गई. ये लड़ाई घराती-बाराती के बीच हुई, जिसमें लगभग 15 लोग घायल हो गए. मामला इतना बढ़ गया कि निकाह की रस्में तीन बार रोकनी पड़ीं. बाद में पुलिस की मौजूदगी में निकाह हुआ.#ViralVideo #Bijnor pic.twitter.com/Ts35iRw9dL— The Lallantop (@TheLallantop) November 3, 2025