Tuesday, March 10, 2026 Last Updated 56 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Nov 2025 09.40 AM

ഡിവോഴ്‌സ് വേണമെങ്കില്‍ മുന്‍ ഭാര്യയുടെ പൂച്ചകള്‍ക്ക് ചെലവിന് നല്‍കണം: നിര്‍ണായക വിധിയുമായി കോടതി

divorce, pet, support, turkey

വിവാഹമോചനവുമായി ബന്ധപ്പെട്ട് വിചിത്രമായ പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തുര്‍ക്കിയില്‍ നിന്ന് പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇവിടെ ഒരാള്‍ വിവാഹമോചനം നല്‍കി. എന്നാല്‍ ഡിവോഴ്‌സ് വേണമെങ്കില്‍ ഇയാള്‍ തന്റെ മുന്‍ഭാര്യയുടെ പൂച്ചകള്‍ക്ക് ചെലവിന് നല്‍കണമെന്ന് കോടതി വിധിച്ചു. ഇതോടെ ചെലവിനായി 10,000 ടര്‍ക്കിഷ് ലിറ (21,307 രൂപ) യാണ് അദ്ദേഹത്തിന് നല്‍കേണ്ടി വന്നത്.

രണ്ട് വര്‍ഷം മുന്‍പാണ് ഇസ്താംബുള്‍ സ്വദേശികളായ ബുഗ്രയും എസ്ഗിയും വിവാഹിതരാകുന്നത്. ഈ സമയത്ത് ഇരുവരും രണ്ട് പൂച്ചകളെ വളര്‍ത്തിവന്നിരുന്നു. വിവാഹമോചനത്തിലേക്ക് കടന്നതോടെ പൂച്ചയുടെ സംരക്ഷണം എസ്ഗിക്ക് ലഭിച്ചു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി ബുഗ്ര 10 വര്‍ഷത്തേക്ക് പൂച്ചയുടെ പരിപാലനത്തിന് പണം നല്‍കാമെന്ന് കോടതിയെ അറിയിച്ചു. മൂന്ന് മാസം കൂടുമ്പോള്‍ 10,000 ലിറ നല്‍കാമെന്നാണ് ഉറപ്പ്. പൂച്ചകളുടെ ഭക്ഷണം, വാക്‌സിനേഷന്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കുമായാണ് ഈ പണം. ഇതിനുപുറമെ, മുന്‍ഭാര്യ എസ്ഗിക്ക് 550,000 ലിറ ( 11 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.

തുര്‍ക്കിയില്‍ വളര്‍ത്തുമൃഗങ്ങളെ മൈക്രോചിപ്പിങ് വഴി രജിസ്റ്റര്‍ ചെയ്യാറുണ്ട്. ഇതോടെ ഉടമ നിയമപരമായ രക്ഷാധികാരിയായി മാറുന്നു. ഈ വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ ഉപേക്ഷിച്ചാല്‍ ഉടമ നിയമനടപടി നേരിടേണ്ടി വരും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW