Friday, March 13, 2026 Last Updated 34 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Nov 2025 08.50 AM

മൊബൈല്‍ തട്ടി താഴെയിട്ടു, ചോദ്യം ചെയ്ത ഇന്ത്യന്‍ വംശജനെ കോളറിന് പിടിച്ച് ആക്രമിച്ച് കനേഡിയന്‍: വീഡിയോ വൈറല്‍

canadian, man, attack, indian

ഒരു ഇന്ത്യന്‍ യുവാവിനെ കടന്നാക്രമിക്കുന്ന കനേഡിയന്‍ പൗരന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ടൊറന്റോയിലെ മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റില്‍ വെച്ചാണ് സംഭവം. എക്‌സിലും ഇന്‍സ്റ്റാഗ്രാമിലും വീഡിയോ വൈറലായതിന് പിന്നാലെ ഇത് ഓണ്‍ലൈനുകളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. വാക്കാലുള്ള ഒരു കൈയേറ്റം പെട്ടെന്ന് തന്നെ ഒരു ശാരീരിക അക്രമത്തിലേക്ക് നീങ്ങുന്നു. കനേഡിയക്കാരന്‍ മദ്യപിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

റസ്‌റ്റോറന്റിലെ 'മൊബൈല്‍ ഓര്‍ഡര്‍ പിക്ക്അപ്പ്' കൗണ്ടറിന് സമീപമാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടൊറന്‍ന്റോ ബ്ലൂ ജെയ്‌സ് ജാക്കറ്റ് ധരിച്ച ഒരാള്‍ സമീപത്ത് മൊബൈലില്‍ നോക്കി നില്‍ക്കുന്ന ഒരു ഇന്ത്യന്‍ വംശജനെ ഒരു പ്രകോപനവും ഇല്ലാതെ തട്ടുന്നു. ഇതോടെ യുവാവിന്റെറ കൈയിലിരുന്ന മൊബൈല്‍ താഴെ വീണു. തന്റെ മൊബൈല്‍ തട്ടിത്തെറിപ്പിച്ചതിന് പിന്നാലെ ഇന്ത്യന്‍ വംശജനായ യുവാവ് എന്തോ പറയുന്നത് വീഡിയോയില്‍ അവ്യക്തമായി കേള്‍ക്കാം.

ഇതോടെ എന്താണ് നീ പറഞ്ഞത് എന്ന് ചോദിച്ച് കൊണ്ട് കനേഡിയക്കാരന്‍ ദേഷ്യത്തോടെ ഇന്ത്യക്കാരന്റെ കോളറിന് കുത്തിപ്പിടിക്കുകയും എന്താണ് എന്ന് ചോദിക്കുകയും ചെയ്യുന്നു. ഈ സമയം ചിരിച്ച് കൊണ്ട് യുവാവ് താന്‍ പറഞ്ഞ കാര്യം ആവര്‍ത്തിക്കുന്നു. 'നീയെന്താണ് ബോസ് കളിക്കുകയാണോ' എന്ന് ചോദിച്ച് കൊണ്ട് കനേഡിയക്കാരന്‍. യുവാവിന്റെ കോളറില്‍ കൂത്തിപ്പിടിച്ച് ഒരു മൂലയിലേക്ക് നീക്കുന്നു. ഇന്ത്യക്കാരന്‍ അഹങ്കാരിയാണെന്ന് ഇയാള്‍ അവര്‍ത്തിച്ച് കൊണ്ടേയിരുന്നു. ഈ സമയം കടക്കാരന്‍ പുറത്ത് വരികയും കനേഡിയക്കാരനെ അനുനയിപ്പിച്ച് കടയ്ക്ക് പുറക്കാത്തുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.

സംഭവം വൈറലായതോടെ നിരവധി പേര്‍ വീഡിയോ ഏറ്റെടുത്തു. ഇന്ത്യക്കാര്‍ക്കെതിരെയുള്ള കാനഡക്കാരുടെ വംശീയാക്രമണം അവസാനിപ്പിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. മദ്യപിച്ചിരിക്കുന്നത് വംശീയതയ്ക്ക് ഒരു ഒഴികഴിവല്ല. ബഹുമാനം ഒരിക്കലും ദേശീയതയെ ആശ്രയിക്കരുതെന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. കനേഡിയക്കാരന്റെ പ്രവര്‍ത്തി കാനഡയ്ക്ക് അപമാനമാണെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW