-->
സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ വാരിക്കൂട്ടാന്‍ എന്ത് അഭ്യാസപ്രകടനവും കാണിക്കുന്ന നിരവധി ആളുകളുണ്ട്. ഇതില്‍ കൂടുതലും റീല്‍സ് ചിത്രീകരണം ആളുകളുടെ ലക്ഷ്യം. എപ്പോഴും എവിടെ വച്ചും റീലെടുക്കുന്ന ആളുകളെ ഇന്ന് കാണാം. അതില്‍ തന്നെ പരിസരം ശ്രദ്ധിക്കാത്ത ഇഷ്ടം പോലെ ആളുകളുണ്ടാവും. ചിലപ്പോഴെങ്കിലും പൊതുസ്ഥലത്തുള്ള ഈ റീല്‍ പകര്‍ത്തല്‍ മറ്റുള്ളവരില്‍ അസ്വസ്ഥതയുണ്ടാക്കാറുണ്ട്. ചിലപ്പോഴാകട്ടെ തീരെ പ്രതീക്ഷിക്കാത്ത എന്തെങ്കിലും സംഭവിച്ചെന്നുമിരിക്കും. ഇപ്പോഴിതാ പശ്ചിമ ബംഗാളിലെ നൈഹതി ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇത്തരത്തില്‍ നൃത്തം ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്.
തിരക്കേറിയ സ്‌റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ആളുകള്‍ ട്രെയിനില്‍ കയറുകയും ഇറങ്ങുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. അതിനിടയിലാണ് ഒരു പെണ്‍കുട്ടി ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയത്. മാസ്‌ക് വച്ചിട്ടായിരുന്നു പെണ്‍കുട്ടിയുണ്ടായിരുന്നത്. അവള്‍ക്ക് ചുറ്റും ആളുകളൊക്കെ ഉണ്ടെങ്കിലും പെണ്‍കുട്ടി അതൊന്നും ഗൗനിക്കാതെ ഡാന്‍സില്‍ തന്നെ മുഴുകിയിരിക്കുകയായിരുന്നു. ആളുകള്‍ അവളെ നോക്കിയും നോക്കാതെയും ഒക്കെ നടന്നു പോകുന്നുണ്ട്. അതിനിടയില്‍ ഒരാള്‍ അറിയാതെ വന്ന് പെണ്‍കുട്ടിയെ തട്ടിപ്പോകുന്നതും കാണാം.
തുടര്‍ന്ന് പെട്ടെന്നതുവഴി ഒരു സ്ത്രീ കടന്നുവരുന്നത് കാണാം. ഡാന്‍സ് കളിക്കുന്ന പെണ്‍കുട്ടി അവരെ കാണുന്നില്ല. സ്ത്രീയും പെണ്‍കുട്ടിയെ അത്രകണ്ട് ശ്രദ്ധിക്കുന്നില്ല. സ്ത്രീ പെണ്‍കുട്ടിയെ അറിയാതെ തട്ടുകയും പെണ്‍കുട്ടി നിലത്ത് വീഴുകയും ചെയ്യുന്നതാണ് പിന്നെ കാണുന്നത്. അവള്‍ മെല്ലെ അവിടെ നിന്നും എഴുന്നേല്‍ക്കുന്നതും കാണാം. ആന്റി 1, റീലെടുക്കുന്ന പെണ്‍കുട്ടി 0 എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരുപാടുപേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയത്. പലരും ഇതിനെ ഒരു രസകരമായ സംഭവമായിട്ടാണ് കണ്ടത്.
Aunty: 1Reel maker girl: 0 pic.twitter.com/Bq3hQZEWm3— Ambar (@Ambar_SIFF_MRA) October 31, 2025