Saturday, March 14, 2026 Last Updated 5 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 02 Nov 2025 10.58 AM

ഹലോവീന്‍ ഫോട്ടോഷൂട്ടുമായി പാര്‍വതി തിരുവോത്ത്; ചിത്രങ്ങള്‍

theme, viral
photo-www.instagram.com/par_vathy/

നടി പാര്‍വതി തിരുവോത്തിന്റെ ഹലോവീന്‍ തീം ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വെളള നിറത്തിലുളള മിനി ഡ്രസ് ധരിച്ച്, അതേ നിറത്തിലുളള ഹൈ ഹീല്‍സും അണിഞ്ഞും ബോള്‍ഡ് സ്‌റ്റൈലിലാണ് പാര്‍വതിയെ ചിത്രങ്ങളില്‍ കണാനാവുക. ഹലോവീന്‍ തീമിലുളള താരത്തിന്റെ മേക്കപ്പും ശ്രദ്ധ നേടുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്.

നിലവില്‍ ഹൃത്വിക് റോഷന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ സീരിസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് പാര്‍വതി തിരുവോത്ത്. മുംബൈ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ' സ്റ്റോം ' എന്ന് പേരിട്ടിരിക്കുന്ന ത്രില്ലര്‍ പരമ്പരയിലാണ് പാര്‍വതി അഭിനയിക്കുന്നത്.

ഉളെളാഴുക്ക് ആണ് പാര്‍വതിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഉര്‍വശിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW