Saturday, March 14, 2026 Last Updated 54 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 31 Oct 2025 08.06 AM

എങ്ങനെയുണ്ട് വെറൈറ്റിയല്ലേ! മകളുടെ വിവാഹത്തിന് ക്യൂആര്‍ കോഡ് ധരിച്ച് അച്ഛന്‍, വീഡിയോ വൈറല്‍

father, wear, qr, code, daughter, wedding

വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കേരളത്തിലെ ഒരു വിവാഹ ആഘോഷത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. മകളുടെ വിവാഹത്തിന് ക്യൂആര്‍ കോഡ് ധരിച്ച് അതിഥികളെ വരവേല്‍ക്കുന്ന അച്ഛന്റെ വീഡിയോയിരുന്നു അത്.

വൈറലാകുന്ന വീഡിയോയില്‍ വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച വധുവിന്റെ അച്ഛന്‍ വീട്ടിന് മുന്നില്‍ തന്നെ അതിഥികളെ സ്വീകരിക്കാനായി നില്‍ക്കുന്നത് കാണാം. അദ്ദേഹത്തിന്റെ കീശയില്‍ ബാങ്ക് അക്കൗണ്ടിന്റെ ക്യൂആര്‍ കോഡിന്റെ ഒരു ചിത്രം പതിപ്പിച്ചിട്ടുണ്ട്. വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്ക് ഇത് ഏറെ സൗകര്യപ്രദമായെന്നും വീഡിയോയില്‍ വ്യക്തം. അതിഥികളെ കണ്ടതും വധുവിന്റെ അച്ഛന്‍ സാമ്പത്തിക സമ്മാനം അയക്കാനായി തന്റെ കീശയില്‍ പതിപ്പിച്ച പേടിഎമ്മിന്റെ ക്യൂആര്‍ കോഡ് കാണിച്ച് കൊടുക്കുന്നു. ഇത് കണ്ട് ആദ്യം അമ്പരന്നെങ്കിലും പിന്നീട് അതിഥികളെല്ലാം തന്നെ തങ്ങളുടെ മൊബൈല്‍ ഉപയോഗിച്ച് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതും പണം അയക്കുന്നതും വീഡിയോയില്‍ കാണാം.

'പണരഹിത വിവാഹം' എന്ന് ലേബല്‍ ചെയ്യപ്പെട്ട ഈ നൂതന ആശയം സമൂഹ മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. വധുവിന്റെ അച്ഛന്റെ പുരോഗമന ചിന്താഗതിയെ നിരവധി പേര്‍ അഭിനന്ദിച്ചു. ചിലര്‍ അദ്ദേഹത്തിന്റെ പ്രായോഗികതയെ പുകഴ്ത്തി.. അതേസമയം പരിഹാസങ്ങളുമായി മറ്റ് ചിലരും എത്തിയിരുന്നു. ബില്‍ അടച്ച് ഭക്ഷണം കഴിക്കൂവെന്നയിരുന്നു അതിലൊരു കുറിപ്പ്. എന്നാല്‍ അതേസമയം, വീഡിയോ വൈറലായതിന് പിന്നാലെ ആലുവ സ്വദേശീ അബ്ദുള്‍ ലത്തീഫ് റീല്‍ ചിത്രീകരണത്തിന് വേണ്ടി ചെയ്തതാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. വീഡിയോ വൈറല്‍ കാരണം ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് മുസ്ലീം ലീഗ് പ്രാദേശിക നേതാവും മസല്ല് ട്രഷററുമായി അബ്ദുള്‍ ലത്തീഫ് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW