-->
ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളാണ് ഇന്ത്യയുടെ പല ഭാഗത്തും നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഏകദേശം 65 വര്‍ഷമായി മദ്യനിരോധനമുള്ള ഗുജറാത്തില്‍ നിന്നും പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് കാണികളില്‍ ഞെട്ടല്‍ സൃഷ്ടിക്കുന്നത്. ഗുജറാത്തിലെ മൊദാസലുനാവാഡ ഹൈവേയില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ ഒരു ബൈക്കില്‍ ഇടിച്ച കാര്‍, ബൈക്ക് യാത്രക്കാരനെ മുക്കാല്‍ കിലോമീറ്ററോളം ദൂരം വലിച്ചിഴയ്ക്കുന്ന വീഡിയോയായിരുന്നു അത്. അമിത വേഗത്തില്‍പോയ കാറിന്റെ മുന്‍ഭാഗത്ത് ബൈക്ക് കുടുങ്ങിയപ്പോള്‍ ബൈക്ക് യാത്രക്കാരന്റെ മൃതദേഹം കാറിന്റെ പിന്നില്‍ കുടുങ്ങിക്കിടക്കുകയും ഒന്നര കിലോമീറ്ററോളം ദൂരം റോഡില്‍ വലിച്ചഴക്കപ്പെടുകയും ചെയ്തു.
ബാബാലിയ ഗ്രാമത്തിനടുത്താണ് സംഭവം നടന്നത്. ബൈക്ക് യാത്രക്കാരായ മറ്റ് ചിലര്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു. ഹിമ്മത്‌നഗറിനടുത്തുള്ള നിക്കോഡ ഗ്രാമത്തില്‍ ജോലി കഴിഞ്ഞ് ഇറങ്ങിയ സുനില്‍ മച്ചാറും ഭാര്യാപിതാവ് ദിനേശ് ചരലും ദഹോദ് ജില്ലയിലെ ലഖന്‍പൂര്‍ ഗ്രാമത്തിലെ വീട്ടിലേക്ക് പോകുകയായിരുന്നു. ബാബാലിയ ഗ്രാമത്തിന് സമീപത്ത് വച്ച് ഒരു കാര്‍ അവരുടെ ബൈക്കിന്റെ പിന്നിലിടിച്ചു. സുനില്‍ റോഡിലേക്ക് തെറിച്ച് വീണു. എന്നാല്‍, ദിനേശ് കാറിന്റെ ഹുഡില്‍ കുടുങ്ങുകയായിരുന്നു. ബൈക്ക് കാറിന്റെ മുന്‍വശത്തും കുടുങ്ങിയെന്ന് പോലീസ് പറയുന്നു. നിര്‍ത്താതെ പോയ കാര്‍ ബൈക്ക് യാത്രക്കാരനെ 750 മീറ്റളം വലിച്ചിഴച്ചതായും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കമലേഷ് വാസവ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
അപകടത്തില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രികരായ രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, വാഹനത്തില്‍ നിന്നും മദ്യക്കുപ്പി കണ്ടെടുത്തതായും വാഹനം ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു. മദ്യപിച്ച് കാറോടിച്ച െ്രെഡവര്‍ അധ്യാപകനാണെന്ന് തിരിച്ചറിഞ്ഞു. മഹിസാഗര്‍ ജില്ലയിലെ കകാച്ചിയ ഗ്രാമത്തിലെ ജറോദ് സര്‍ക്കാര്‍ െ്രെപമറി സ്‌കൂളിലെ അധ്യാപകനായ മനീഷ് പട്ടേലാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ സഹോദരന്‍ മെഹുല്‍ പട്ടേലും കാറിലുണ്ടായിരുന്നു. ഇവര്‍ രാജസ്ഥാനിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ പോയതായിരുന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. മനീഷിന്റെ െ്രെഡവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ ഗതാഗത വകുപ്പിന് കത്തെഴുതിയെന്നും വാസവ പറഞ്ഞു.
#Mahisagar 🚨 ⚠️ Horrible Visuals 🚨 Ministry of Road Transport & Highways @MORTHIndia need to watch this clip & take it forward with all Transport Depts in India over DL Process.Driving needs “Disciplines”. 🙏@DriveSmart_IN pic.twitter.com/MLsBbReD0S— Dave (Road Safety: City & Highways) (@motordave2) October 29, 2025