Friday, March 13, 2026 Last Updated 18 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Oct 2025 06.03 PM

നാട്ടില്‍ വികസനം വരണമെന്ന ആഗ്രഹത്താല്‍ വിദേശത്ത് കഴിയുന്നവരാണ് പ്രവാസി മലയാളികളെന്ന് അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ

CHRY

കുവൈത്ത് സിറ്റി: വിദേശത്ത് ജോലി ചെയ്യുമ്പോഴും നമ്മുടെ നാട് വളരണമെന്ന ആഗ്രഹത്താല്‍ കഴിയുന്നവരാണ് പ്രവാസി മലയാളികള്‍. നാടിന്റെ പുരോഗതി ലക്ഷ്യമാക്കി നിങ്ങള്‍ ചെലവാക്കുന്ന തുകയ്ക്ക് മൂല്യം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ചങ്ങനാശേരി എം.എല്‍.എ അഡ്വ. ജോബ് മൈക്കിള്‍ പറഞ്ഞു.

CHRY

ചങ്ങനാശേരി അസോസിയേഷന്‍ ഓഫ് കുവൈത്തിന്റെ ഒന്‍പതാം വാര്‍ഷികാഘോഷം 'ശംഖ്നാദം 2025' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
CHRY

അബ്ബാസിയ ആസ്‌പെയര്‍ സ്‌കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് സുനില്‍ പി. ആന്റണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷറഫ് റാവുത്തര്‍ സ്വാഗതം പറഞ്ഞു.
CHRY
CHRY

കോട്ടയം പാര്‍ലമെന്റ് അംഗം ഫ്രാന്‍സിസ് ജോര്‍ജ് ആശംസയര്‍പ്പിച്ചു. കുവൈത്ത് ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ മുന്‍ സെക്രട്ടറിയും കണ്‍സള്‍ട്ടന്റുമായ മുഹമ്മദ് അല്‍ അറാദ, കെ.ടി.യു.എഫ് മെമ്പര്‍ ഷെരീദ അല്‍ ഖബന്ധി,അസോസിയേഷന്‍ ഉപദേശകസമിതി ചെയര്‍മാന്‍ അനില്‍ പി. അലക്‌സ്, മെഡെക്‌സ് ക്ലിനിക് സി.ഇ.ഒ ഷറഫുദ്ദീന്‍ കണ്ണോത്ത്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആന്റണി പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.
CHRY

ട്രഷറര്‍ ജോജോ ജോയ് കൃതജ്ഞത രേഖപ്പെടുത്തി.ചടങ്ങില്‍ എം.എം.എയുടെ ഛായാചിത്രം നിവ്യ കെ. ജോസഫ് നല്‍കി.
CHRY
CHRY

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു.
CHRY
CHRY

ഡ്രീംസ് ക്യാച്ചേഴ്സ് അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ്, കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈത്ത് (കോഡ്പാക്) വനിതാ വിഭാഗത്തിന്റെ നേത്യത്വത്തില്‍ നടത്തിയ നൃത്തം, എയ്ഞ്ചല്‍ ട്രീസ അനില്‍, അനോഹ മരിയ സന്തോഷ് എന്നീ വിദ്യാര്‍ത്ഥിനികളുടെ ഡാന്‍സ് എന്നിവ ചടങ്ങിന് മാറ്റുകൂട്ടി.
CHRY

രഞ്ജിത്ത് പൂവേലില്‍, ജോര്‍ജ് തോമസ്, അജോ വെട്ടിത്താനം, പി.ബി. ബോബി, മനോജ് അലക്‌സാണ്ടര്‍, സാബു തോമസ്, ഷാജി മക്കൊള്ളി, ബിജോയ് പുരുഷോത്തമന്‍, റോയ് തോമസ്, സുനില്‍ കുമാര്‍, ജസ്റ്റിന്‍ ഇല്ലംപള്ളി എന്നിവര്‍ പരിപാടികള്‍ക്ക്നേതൃത്വം നല്‍കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW