-->
പാമ്പുകളെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഹരിദ്വാറിലെ കാങ്കല്‍ ബൈരാഗി ക്യാമ്പിലെ ലക്കര്‍ ബസ്തി പ്രദേശത്ത് നിന്നും കണ്ടെത്തിയ 12 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി മാറ്റാനുള്ള ശ്രമത്തിന്റെ വീഡിയോയാണ് കാണികളില്‍ ഭയം നിറയ്ക്കുന്നത്.
ലക്കര്‍ ബസ്തിയിലാണ് പാമ്പിനെ കണ്ടത്. നാട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് വനംവകുപ്പിന്റെ ദ്രുത പ്രതികരണ സംഘം (ക്യുആര്‍ടി) ഉടന്‍ തന്നെ സ്ഥലത്തെത്തി. എന്നാല്‍ അത്ര എളുപ്പം വഴങ്ങിക്കൊടുക്കാന്‍ പാമ്പ് തയ്യാറല്ലായിരുന്നു. സമീപത്തെ പുഴയിലേക്ക് ചാടി രക്ഷപ്പെടാന്‍ അവന്‍ പലതവണ ശ്രമിച്ചു. ഓരോ ശ്രമവും ക്യൂആര്‍ടി സംഘം പരാജയപ്പെടുത്തി. അപ്പോഴൊക്കെ പാമ്പ് സംഘാംഗങ്ങള അക്രമിക്കാനായി ഉയ!ര്‍ന്ന് ചാടി അടുത്തു. പലപ്പോഴും തലനാരിഴയ്കക്കാണ് അദ്ദേഹം പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പാമ്പിനെ പിടികൂടിയപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസം.
പിടികൂടിയ രാജവെമ്പാലയെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സുരക്ഷിതമായി വിട്ടയച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം വീഡിയോ വൈറലായതിന് പിന്നാലെ രാജവെമ്പാലയെ പോലുള്ള കൂടുതല്‍ വിഷമുള്ള പാമ്പുകളെ പിടികൂടാന്‍ കൂടുതല്‍ അനുഭവ പരിചയമുള്ള ആളുകളെ ആവശ്യമാണെന്ന് ചിലര്‍ പറഞ്ഞു. അതുപോലെ തന്നെ രാജവെമ്പാലയെ പിടിക്കുമ്പോള്‍ കുറച്ച് കൂടി ക്ഷമയും പങ്ക്വതയും കാണിക്കണമെന്നും മറ്റ് ചിലരെഴുതി.
King Cobra Creates Panic in Kankhal, Rescued by Forest DepartmentAn angry and ferocious King Cobra created panic in the Lakkar Basti area of Kankhal Bairagi Camp on Sunday. Locals were terrified after spotting the massive and aggressive snake slithering through the settlement.… pic.twitter.com/z8drKSDwNM— Kumaon Jagran (@KumaonJagran) October 26, 2025