-->
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞെത്തി 18 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാല. ഡെറാഡൂണില്‍ വീട്ടുവളപ്പില്‍ കണ്ട രാജവെമ്പാലയെ പിടികൂടാന്‍ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് പാമ്പ് പാഞ്ഞെത്തിയത്. ഭാവുവാല ഗ്രാമത്തിലാണ് സംഭവം. മതിലില്‍ പടര്‍ന്നുപന്തലിച്ച വള്ളിച്ചെടികള്‍ക്കിടയില്‍ ഒളിച്ചിരുന്ന പാമ്പിനെ ഉദ്യോഗസ്ഥര്‍ക്ക് ആദ്യം കണ്ടെത്താനായില്ല. എന്നാല്‍ വള്ളിച്ചെടി വെട്ടാന്‍ ശ്രമിക്കുന്നതിനിടെ പാമ്പ് പുറത്തേക്ക് വന്നു. പിടികൂടാനുള്ള ശ്രമത്തിനിടെ പാമ്പ് ചീറ്റിയടുക്കുകയായിരുന്നു.
മതിലിനോട് ചേര്‍ന്ന് നിന്ന ഉദ്യോഗസ്ഥന്‍ പെട്ടെന്ന് തന്നെ തറയിലിരുന്നു. പാമ്പിന്റെ നേരെ നിന്നിരുന്ന ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ തന്റെ കൈയിലുണ്ടായിരുന്ന സ്റ്റിക്ക് ഉപയോഗിച്ച് പാമ്പിനെ നിലത്ത് വീഴുത്തുകയും വാല്‍ഭാഗത്ത് പിടിക്കുകയും ചെയ്തു. ശരീരം പൂര്‍ണമായും തറയില്‍ എത്തിയപ്പോഴാണ് ഇതൊരു ചെറിയ പാമ്പ് അല്ലെന്ന് ഉദ്യോസ്ഥര്‍ക്ക് മനസ്സിലായത്. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിമാറിയത്. പിടികൂടിയ ശേഷം പാമ്പിനെ സുരക്ഷിതമായി അതിനുയോജിച്ച സ്ഥലത്ത് തുറന്നുവിട്ടതായി വനംവകുപ്പ് അറിയിച്ചു.
पकड़ने गई वन विभाग की टीम पर किंग कोबरा का अटैक, बाल बाल बचे टीम के लोग, मुश्किल से किया काबू, रेस्क्यू कर जंगल में छोड़ा।घटना देहरादून वन प्रभाग की झाझरा रेंज के भाऊवाला गांव की है। असाधारण लम्बाई वाले खतरनाक सांप को देखकर ग्रामीणों में हड़कंप मच गया था।#KingCobra #Dehradun pic.twitter.com/2Un4XeohqA— Ajit Singh Rathi (@AjitSinghRathi) August 30, 2025