-->
ഇന്ത്യന്‍ ട്രെയിന്‍ യാത്രകളില്‍ യാത്രക്കാര്‍ തമ്മില്‍ തല്ലുകൂടുന്നത് ഒരു പുതിയ സംഭവമല്ല. ഇവയില്‍ ഭൂരിഭാഗവും സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമായിരിക്കും. സമാനമായ ഒരു വീഡിയോയാണ് ഏറ്റവും ഒടുവിലായി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ തമ്മില്‍ പരസ്പരം തല്ലുന്നതും അസഭ്യവാക്കുകള്‍ വിളിക്കുന്നതും വീഡിയോയില്‍ കാണാം. സഹയാത്രക്കാരാണ് വീഡിയോ പങ്കുവച്ചത്.
വീഡിയോയില്‍ മഞ്ഞ നിറത്തിലുള്ള ചൂരിദാര്‍ ധരിച്ച ഒരു മധ്യവയസ്‌ക മറ്റൊരു സ്ത്രീയ്ക്ക് അരികിലായി ഇരിക്കാന്‍ ശ്രമിക്കുന്നതോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്. അവര്‍ തന്റെ ആവശ്യത്തിന് ബലം പ്രയോഗിച്ച് സ്ഥലമുണ്ടാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. നിലവില്‍ മൂന്ന് പേര്‍ ആ സീറ്റില്‍ ഇരിക്കുന്നുണ്ട്. അത്യാവശ്യം ഒരാള്‍ക്ക് ഇരിക്കാനുള്ള സ്ഥലം ബാക്കിയുണ്ടെങ്കിലും അല്പം തടിച്ച മധ്യവയസ്‌കയായ സ്ത്രീ കൂടുതല്‍ സ്ഥലം ആവശ്യപ്പെടുന്നു. ഇതിനായി അവര്‍ ബലം പ്രയോഗിക്കുമ്പോഴാണ് സംഘര്‍ഷമുണ്ടാകുന്നത്.
'ഞാന്‍ നിന്നെ നിലത്തേക്ക് വലിച്ചെറിയും' എന്ന് അവര്‍ ഇരിക്കുന്ന സ്ത്രീയോട് പറയുന്നതും കേള്‍ക്കാം. ഇതിനിടെ മുന്നിലെ സീറ്റിലിരുന്ന സ്ത്രീയും സംഭവത്തില്‍ ഇടപെടുന്നു. ഇതോടെ തര്‍ക്കം രൂക്ഷമാകുന്നു. സംഭവം കണ്ട് നിന്ന മറ്റൊരാള്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാളെ ആരും തന്നെ പരിഗണിക്കുന്നില്ല. മൂന്നാമത്തെ സ്ത്രീ താന്‍ വരുന്നത് സ്ഥലം വേറെയാണെന്നും തന്നോട് സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ഭീഷണിപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം.
വൈറലായ വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് കമന്റുകളുമായി എത്തിയത്. ഇന്ത്യയിലെ ലോക്കല്‍ ട്രെയിനുകളിലും എക്‌സ്പ്രസ് ട്രെയിനുകളിലും ഇത്തരം സംഭവങ്ങള്‍ ഇന്ന് സാധാരണമായിരിക്കുന്നെന്ന് നിരവധി പേരാണ് എഴുതിയത്. ഇത്തരം സംഭവങ്ങള്‍ പലപ്പോഴും തിരക്ക്, സീറ്റ് എന്നിവയ്ക്ക് വേണ്ടിയാണ് നടക്കുന്നത്. പ്രത്യേകിച്ച് ലോക്കല്‍ കംപാര്‍ട്ട്‌മെന്റുകളില്‍ റിസര്‍വ് ചെയ്യാത്ത സീറ്റുകളില്‍ ടിക്കറ്റില്ലാത്ത യാത്രക്കാര്‍ മൂലമാണ് ഇത്തരം തര്‍ക്കങ്ങള്‍ സാധാരണമാകുന്നത്. അതേസമയം റിസര്‍വേഷന്‍ കോച്ചുകളിലും ഇന്ന് ഇത്തരം പ്രശ്‌നങ്ങള്‍ സാധാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kalesh b/w Ladies inside Indian Railways over seat issues: pic.twitter.com/ySumZBDh04— Ghar Ke Kalesh (@gharkekalesh) October 26, 2025