-->
കുവൈത്ത്‌സിറ്റി: മംഗഫിലുള്ള താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് തൃശൂര്‍ ഐയ്യന്തോള്‍ അശ്വതി തണ്ടയംപറമ്പില്‍ വീട്ടീല്‍ സന്തോഷ് സുരേന്ദ്രനാഥന്‍(56)അന്തരിച്ചു.ഞായറാഴ്ച ഉച്ചയക്ക്‌ശേഷമാണ് അന്ത്യം. രണ്ട് ദിവസമായി ശാരീരിക അസ്വസ്ഥതകള്‍ സന്തോഷിനെ അലട്ടിയിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് സുഹൃത്തിനോടെ ആശുപത്രിയിലേക്ക് പോകാന്‍ കൂടെ വരണമെന്ന് പറഞ്ഞിരുന്നു.പീന്നീട്,ജോലി കഴിഞ്ഞ് മടങ്ങി എത്തിയ ഭാര്യ സന്തോഷ് ഫ്‌ളാറ്റില്‍ കുഴഞ്ഞ് വീണ് കിടക്കുന്നതാണ് കണ്ടത്.സമീപവാസികളെ വിളിച്ച് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല. ക്യാപിറ്റോള്‍ ട്രാവല്‍ ഏജന്‍സിയുടെ ഫാഹഹീല്‍ ബ്രാഞ്ചിലായിരുന്നു ജോലി.
ഭാര്യ-ശില്‍പ ഹരിദാസ്-മൈക്രോബയോളജിസ്റ്റ്,കുവൈത്ത് യൂണിവേഴ്‌സിറ്റി.
മക്കള്‍-സൗരവ് സന്തോഷ്, ശരത്ത് സന്തോഷ്(സാല്‍മിയ ഐ.സി.എസ്.കെ സീനിയര്‍ സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥി)
പരേതന്‍ ടി.ആര്‍.സുരേന്ദ്രനാഥന്റെയും വിജയലക്ഷ്മിയുടെയും മകനാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെ.കെ.എം.എ മാഗ്നറ്റ് വിഭാഗത്തിന്റെ നേത്യത്വത്തില്‍ ചെയ്തുവരുന്നു.