Friday, March 13, 2026 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 26 Oct 2025 01.42 PM

അനങ്ങാന്‍ കഴിയുന്നില്ല, വാഷ്‌റൂമില്‍ പോലും പോകാന്‍ പറ്റുന്നില്ല: ട്രെയിന്‍ യാത്രയിലെ ദുരനുഭവം വെളിപ്പെടുത്തി യുവാവ്

assam, express, train, journey

ഇന്ത്യന്‍ ട്രെയിനുകളിലെ യാത്രകളുമായി ബന്ധപ്പെട്ട് ആശങ്കയുണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് ദിനംപ്രതി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. തിരക്കേറിയ ട്രെയിനുകളില്‍ ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ ഞെങ്ങി ഞെരുങ്ങി യാത്ര ചെയ്യേണ്ടിവരുന്ന യാത്രക്കാരുടെ ഇതിലധികവും പുറത്തുവരുന്നത്. ഇത്തരതത്തിലൊരു കാഴ്ചയാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

രാജസ്ഥാനില്‍ നിന്നാണ് വരുന്നതെന്നും കഴിഞ്ഞ 24 മണിക്കൂറായി തിരക്കേറിയ ട്രെയിനില്‍ ഇരിക്കുകയാണെന്നും ഒരു യാത്രക്കാരന്‍ പറയുന്ന വിഡിയോ ജേര്‍ണലിസ്റ്റായ പീയൂഷ് റോയി തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചപ്പോള്‍ കണ്ടത് മൂന്ന് ലക്ഷത്തോളം പേരാണ്. തനിക്ക് അനങ്ങാന്‍ കഴിയുന്നില്ലെന്നും വാഷ്‌റൂം പോലും ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും ആ യാത്രക്കാരന്‍ വീഡിയോയില്‍ പറയുന്നു. തിരക്കേറിയ അവധ് അസം എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരാണ് പരാതി പറയുന്നത്.

ലഖ്‌നൗവിലെ ചാര്‍ബാഗ് സ്‌റ്റേഷനിലെ ജനാലയ്ക്കരികില്‍ ഇരിക്കുന്ന ഒരു യാത്രക്കാരനോട് ഒരു ഡിജിറ്റല്‍ ചാനലിലെ റിപ്പോര്‍ട്ടറാണ് ചോദിക്കുന്നത്. വെള്ളം കുടിച്ചിട്ടില്ല, കാരണം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സ്ഥലമില്ല. അതേസമയം യാത്രക്കാര്‍ സുഖമായി യാത്ര ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടര്‍ പരാമര്‍ശിക്കുമ്പോള്‍, 'ഇത് ആശ്വാസം മാത്രമാണ്' എന്നാണ് ആ യാത്രക്കാരന്‍ മറുപടി പറയുന്നത്. അതേസമയം ട്രെയിനില്‍ ശ്വാസം കഴിക്കാന്‍ പോലും ഇടമില്ലാതെ ആളുകള്‍ കുത്തിനിറച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ വൈറലായതോടെ നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. '12,000 'സ്‌പെഷ്യല്‍' ട്രെയിനുകള്‍, യാത്രക്കാര്‍ക്ക് മാന്യതയില്ല. ഭയത്താല്‍ ആളുകള്‍ നിര്‍ജ്ജലീകരണം അനുഭവിക്കുന്നു, അമൃത് കാല്‍ എക്‌സ്പ്രസിലേക്ക് സ്വാഗതം! ഇവിടെ '12,000 സ്‌പെഷ്യല്‍ ട്രെയിനുകള്‍' ട്രാക്കുകളിലല്ല, പ്രസംഗങ്ങളില്‍ മാത്രമാണ് നിലനില്‍ക്കുന്നത്,' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ രൂക്ഷമായി പ്രതികരിച്ചത്. അയാളെ കാണുമ്പോള്‍ തന്നെ എനിക്ക് ക്ലോസ്‌ട്രോഫോബിക് വരുന്നുവെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ പ്രതികരിച്ചത്. അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണിതെന്ന് മറ്റൊരു യാത്രക്കാരന്‍ എഴുതി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW